ആറയൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി വിജയം

 ആറയൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അട്ടിമറി വിജയം

  

    നെയ്യാറ്റിൻകര: ആറയൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. ജനറൽ വിഭാഗത്തിലെ എ എസ് പ്രസാദ് 2941വോട്ടും, ബിജു രാജൻ 2850 വോട്ടും, രാജീവ് കുമാർ സി 2750 വോട്ടും, പി വത്സലം 2785വോട്ടും ,ആർ വിൻസെൻ്റ് 2900 വോട്ടും, എസ് സുകുമാരൻ നായർ 2823വോട്ടും വനിത വിഭാഗത്തിലെ വിചിത്ര കെ എസ് 2949 വോട്ടും, എസ് എൽ സിന്ധുകല 2895 വോട്ടും, സ്മിത എസ് നായർ 2886 വോട്ടും, എസ് സി വിഭാഗത്തിലെ   ഷാലുകുമാർ എസ് 2910വോട്ടും നിക്ഷേപ മണ്ഡലത്തിലെ ആർ വി ഷിനു 3022വോട്ടും നേടി പാനലിലെ എല്ലാപേരും വിജയിച്ചു. ആകെ ഓൾ ചെയ്ത വോട്ട് 6053 ആയിരുന്നു.

     ആറയൂർ സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ആഹ്ലാദപ്രകടനത്തിൽ കെ ആൻസലൻ എംഎൽഎ, സിപിഐഎം ഏരിയ സെക്രട്ടറി മാരായ  എസ് അജയകുമാർ, ടി ശ്രീകുമാർ, സിപിഐ നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി സെക്രട്ടറി ജി എൻ ശ്രീകുമാരൻ, മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി എസ് രാഘവൻ നായർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി എസ് സജീവ്കുമാർ, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വട്ടവിള ഷാജി, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് താണുപിള്ള, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെൻ ഡാർവിൻ, വി എസ് ബിനു, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എൽ ടി പ്രശാന്ത്, പ്രസിഡൻ്റ് അഡ്വ വിശാഖ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രകടനം ഉദിയൻകുളങ്ങര ജംഗ്ഷനിൽ  അവസാനിച്ചു.

വളരെ പുതിയ വളരെ പഴയ