നെയ്യാറ്റിന്‍കര നഗരത്തില്‍ സ്വന്തമായി ഭൂമിയും

വീടുമില്ലാത്തവരുണ്ടാകരുതെന്ന കരുതലോടെ നഗരസഭ ബജറ്റ് അവതരിപ്പിച്ചു.




നെയ്യാറ്റിൻകര .  ലനെയ്യാറ്രിൻകര നഗരസഭയിൽ സ്വന്തമായി ഭൂമിയും
വീടുമില്ലാത്തവരുണ്ടാകരുതെന്ന കരുതലോടെ ജനപ്രിയ ബജറ്റ് നെയ്യാറ്രിൻകര
നഗരസഭയിൽ വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ് അവതരിപ്പിച്ചു. 113,42,18840 രൂപ
വരവും,106,33,55778 ചിലവും, 7,08,63062 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന
ബജറ്റാണ് അവതരിപ്പിച്ചത്. ചെയർമാൻ പികെ രാജ്മോഹനൻ അധ്യക്ഷനായിരുന്നു.
പതിറ്രാണ്ടുകളുടെ ആവശ്യമയ പെരുമ്പഴുതൂർ ജങ്ഷൻ വികസനം, പൊതുശ്മശാനം,
വയോജനങ്ങൾക്ക് ഹാപ്പിനസ് പാർക്ക്, ജെസി ഡാനിയൽ ഓപ്പൺ ആഡിറ്രോറിയം, എന്നിവ
യാഥാർത്ഥ്യമാക്കുമെന്നതും ബജറ്റിലുണ്ട്. വീര നായപകരായ നാരായണഗുരു,
ചട്ടമ്പി സ്വാമി, അയ്യാവൈകുണ്ട സ്വാമി, സ്വദേശാഭിമാനി രാമകൃഷ്ണപിളള, സിവി
രാമൻപിളള, ഡാന്ധിയൻ ജി രാമചന്ദ്രൻ, ബോധേശ്വരൻ, തുടങ്ങിയവരെ വരും തലമുറ
മറക്കാതിരിക്കാൻ കൃഷ്ണപുരം വാർഡിൽ സാംസ്കാരിക നിലയം പണിയാനും
പദ്ധതിയുണ്ട്. കായിക താരങ്ങളെയും യുവതലമുറയെയും പ്രോൽസാഹിപ്പിക്കാൻ
നഗരസഭാ സ്റ്റേഡിയത്തിൽ ടർഫ് പണിയുമെന്നത് ആശാവഹമാണ്. പാവപ്പെട്ട
നഗരവാസികളായ പ്രമേഹ രോഗികൾക്ക് ആശ്വാസമേകാൻ ഓലത്താന്നിയിലെ പ്രൈമറി
ഹെൽത്ത് സെൻററിൽ ഡയാലിസിസ് യൂമിര്ര് തുടങ്ങുമെന്നുളളതും ആശാവഹമായി.
നഗരസഭയിലെ എല്ലാ വാർഡിലും വനിതാ ശാക്തീകരണത്തിനായി വനിതാക്ളബ്
രൂപീകരിക്കും. നെയ്യാർ ടൂറിസം പുഷ്പ കൃഷി, രാമേശ്വരം ആറാട്ടുകടവ് നീകരണം,
വെൽനസ് സെൻററുകൾ എന്നിവ ഏറെ പുരോമപരമാണ്. കുടിവെളള ക്ഷാമം പരിഹരിക്കാനായി
എല്ലാ വാര്ഡിലുമായി 2750 പുതിയ കണക്ഷനുകൾ നൽകും, സ്നന്തമായി
ഭൂമിയില്ലാത്തവർക്ക് നഗരസഭയുടെ സ്നന്തം ഭൂമിയിൽ ഭവനരഹിതർക്ക് വീട്
നിർമിച്ച് നൽകും. ഇത്തരം ജനോപകാര പ്രദമായ സംരഭങ്ങൾക്ക് നേതൃത്വം നൽകുന്ന
നഗരസഭ തനത് വരുമാനം ഉയർത്താനുളള നടപടികളുമെടുക്കും. ഇതിൻറെ ഭാഗമായി അക്ഷയ
കോംപ്ളക്സിലെ കടമുറികളാകെ വാടകയ്ക്ക് നൽകാൻ കഴിഞ്ഞു. കൂടാതെ നഗരസഭയുടെ
അധീനതയിലുളള കെട്ടിടങ്ങളുടെയാകെ വാടക പിരിവും ഊർജിതമാക്കി. അതിലൂടെയും,
കച്ചവട ലൈസൻ എല്ലവരെകൊണ്ടുമെടുപ്പിച്ചും തനത് വരുമാനം വർദ്ധിപ്പിക്കും.
വനിതകൾക്കുളള സ്വയം തൊഴിൽ സംരംഭകം, ഗ്രൂപ്പുകൾക്കുളള സ്വയം തൊഴിൽ വായ്പാ
സംരംഭം, സമഗ്ര പച്ചക്കറി, വാഴ കൃഷി, എന്നിവയക്കും ബജറ്രിൽ
നിർദ്ദേശമുണ്ട്. നെയ്യാറ്രിൻകര താലൂക്ക് ഹോമിയോ ആശുപത്രിയെ കരുതലോടെ
പടിപടിയായി ഉയർത്താനും നിർദ്ദേശമുണ്ട്. കീറാമുട്ടിയായ മാലിന്യ
സംസ്കരണത്തിനും പ്രാദേശിക തലത്തിൽ പരിഹാരമുണ്ടാക്കും. ലൈഫ് പദ്ധതി, അഗതി
രഹിത കേരളം, വിശപ്പുരഹിത കേരളം, സാമൂഹ്യ നീതി, എന്നിവയ്ക്കും ബജറ്റിൽ ഇടം
കിട്ടി. എംപി, എംഎൽഎ എന്നീ ഫണ്ടുകൾ ഫലപ്രദമായി ഉപയോഗിക്കാനായതും
നഗരവാസികൾക്ക് ഗുണമേകി.   വെല്ളിയാഴ്ചയാണ് ബജറ്രിന്മേലുളള ചർച്ച.

വളരെ പുതിയ വളരെ പഴയ