കുളത്തൂർ ഗ്രാമപഞ്ചായത്ത്: കോൺഗ്രസ് നേതൃത്വം വെട്ടിലായി നെയ്യാറ്റിൻകര: കുളത്തൂർ ഗ്രാമപഞ്ചായത്ത് ഭരണം നിലനിർത്തിയ കുളത്തൂരിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായി. വൈസ് പ്രസിഡൻ്റിനെതിരെയുള്ള അവിശ്വാസം നീക്കം ഉപേക്ഷിക്കേണ്ടിവന്നു. ബിജെപി ബന്ധം സംബന്ധിച്ച ജില്ലാ കോൺഗ്രസ് നേതൃത്വം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയോട് വിശദീകരണം തേടിയത് ഭരണപക്ഷത്തുനിന്ന് ഇടതുപക്ഷത്തേക്ക് മാറിയ വൈസ് പ്രസിഡൻ്റിനെ മാറ്റാൻ സാധിക്കാത്തതുമാണ് കുളത്തൂരിൽ കോൺഗ്രസ് നേതൃത്വത്തിനെ വെട്ടിലാക്കിയത്. അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ വിജയിക്കാൻ കഴിയില്ല എന്ന തിരിച്ചറിവാണ് കോൺഗ്രസ് നേതൃത്വത്തെ ഇതിൽനിന്ന് പിന്തിരിപ്പിച്ചത്. ബിജെപി വോട്ട് വാങ്ങിയ സംഭവത്തിൽ കെപിസിസി നിലപാട് അറിഞ്ഞശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന് നിലപാടിലാണ് നിലവിൽ നേതൃത്വം. കോൺഗ്രസ് - ബിജെപി ബന്ധം പൊതു ഇടങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ജില്ലയിലെ പല പഞ്ചായത്തുകളിലും ഈ അന്തർധാര നിലനിൽക്കുന്നതായുള്ള വാർത്തകളുണ്ട്.
കുളത്തൂർ ഗ്രാമപഞ്ചായത്ത്: കോൺഗ്രസ് നേതൃത്വം വെട്ടിലായി
Chief Editor
Tags
POLITICS