EP ജയരാജൻ എൽ ഡി എഫ് കൺവീനറായി തുടരും
തിരുവനന്തപുരം: ഇ.പി. ജയരാജൻ എൽഡിഎഫ് കൺവീനർ ആയി തുടരും. ഇ പി ജയരാജൻ - ജാവദേക്കർ കൂടിക്കാഴ്ച വിവാദമാണ് അടിയന്തര സെക്രട്ടറിയേറ്റ് കൂടി ഈ പി ജയരാജന് അനുകൂലമായ തീരുമാനമെടുക്കാൻ കാരണം. തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്ര പ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റിൽ പരിശോധിച്ചെന്നും ഇ.പി- ജാവദേക്കർ കൂടിക്കാഴ്ച തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷം ചെയ്യില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ഇ.പി പാർട്ടിയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യ സന്ധമായാണ് ജയരാജന്‍ കാര്യങ്ങള്‍ പറഞ്ഞത്. അത് പാര്‍ട്ടിക്ക് ദോഷം ചെയ്യില്ല. ഇ പിക്കെതിരെയുള്ള ആസൂത്രിത നീക്കത്തില്‍ നിയമ നടപടികള്‍ക്ക് ജയരാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുക തന്നെ വേണം. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നന്ദകുമാറുമായുള്ള ബന്ധം മുമ്പേ അവസാനിപ്പിച്ചു എന്ന് ജയരാജന്‍ വ്യക്തമാക്കി. വോട്ടെടുപ്പ് ദിവസത്തെ ജയരാജന്റെ തുറന്നു പറച്ചില്‍ പാര്‍ട്ടിയെ ബാധിക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ബി.ജെ.പി. നേതാവിനെ ഏതാണ്ട് ഒരു വർഷം മുമ്പ് നേരിൽ കണ്ടതുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. അതുൾപ്പെടെ ഉപയോഗപ്പെടുത്തിയിട്ടാണ് വലിയ പ്രചാരവേല നടത്തുന്നത്. രാഷ്ട്രീയ എതിരാളികളെ പല സന്ദർഭങ്ങളിലായി നേരിൽ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. അങ്ങനെ കാണുകയോ സംസാരിക്കുയോ ചെയ്യുമ്പോൾ അവസാനിച്ചുപോകുന്ന ഒരു പ്രത്യയശാസ്ത്ര കരുത്ത് മാത്രമേ തൊഴിലാളിവർഗ പ്രസ്താനത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും ഉള്ളൂ എന്ന് പൈങ്കിളി ശാസ്ത്രം വെച്ചുകൊണ്ടാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ശോഭാ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കാൻ ഇ.പി ജയരാജനോട് നിർദേശിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.