ദ്രുതി അക്ഷര പുരസ്കാരം 2024 വെള്ളനാട് രാമചന്ദ്രന് മേയ് 23 ന് സമർപ്പിക്കും

 ദ്രുതി അക്ഷര പുരസ്കാരം 2024 വെള്ളനാട് രാമചന്ദ്രന് മേയ് 23ന് സമർപ്പിക്കും


നെയ്യാറ്റിൻകര: മലയാളത്തിലെ മികച്ച വൈജ്ഞാനിക സാഹിത്യ കൃതിക്ക് പൂഴിക്കുന്ന രവീന്ദ്രൻ സ്മാരക പഠന ഗവേഷണ കേന്ദ്രം നൽകുന്ന ദ്യുതി അക്ഷര പുരസ്കാരത്തിന്         "നെടുമങ്ങാട് - നൂറ്റാണ്ടുകളിലൂടെ" എന്ന പുസ്തകത്തിന്റെ രചനക്ക് വെള്ളനാട് രാമചന്ദ്രൻ അർഹനായി. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നാല് വാല്യങ്ങളുള്ള 
 ഈ ഗ്രന്ഥം ഡോ. ജെ  കുമാർ അധ്യക്ഷനായ സമിതിയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.
       മെയ് 23ന് വൈകുന്നേരം 6 മണിക്ക് പൂഴിക്കുന്ന് ഗ്രാമ സേവിനി ഗ്രന്ഥശാല അങ്കണത്തിൽ നടക്കുന്ന പൊതുയോഗത്തിൽ മന്ത്രി ജി ആർ അനിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ഗ്രന്ഥശാല സെക്രട്ടറി ആർ വി അജയഘോഷ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ