എന്റെ മകനെ കൊന്നത് പെരുമ്പഴുതൂർ ബാങ്ക്: പിതാവ് യേശുദാസ്

 എന്റെ മകനെ കൊന്നത് പെരുമ്പഴുതൂർ ബാങ്ക്: പിതാവ് യേശുദാസ്




നെയ്യാറ്റിൻകര: പെരുമ്പഴുതൂർ സഹകരണ ബാങ്ക് ആണ് എൻ്റെ മകനെ കൊന്നത് എന്ന് ആത്മഹത്യ ചെയ്ത സോമ സാഗരത്തിന്റെ പിതാവ് യേശുദാസൻ. ചില്ലറകൾ കൂട്ടിവച്ച് ബാങ്കിൽ നിക്ഷേപിച്ച തുക കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് മനംനൊന്ത് മകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് എന്ന് പിതാവ്. മകൻ കൂലി പണിക്കാരനായിരുന്നു. ജോലിക്കിടെ അപകടം സംഭവിച്ചു. തലയിടിച്ചു വീണതിനെ തുടർന്ന് കുറച്ചുനാൾ  ചികിത്സയിലായിരുന്നു. തുടർന്ന് കേൾവി ശക്തി കുറഞ്ഞു. പിന്നീടാണ് വാഴ കൃഷിയിലേക്ക് തിരിഞ്ഞത്. ശക്തമായ മഴയിൽ പലതവണ കൃഷി നാശം സംഭവിച്ചിട്ടുണ്ട്. കൃഷിയിൽ നിന്ന് ലഭിച്ചതും കൂലിവേല ചെയ്തതുമായ തുകയാണ് ബാങ്കിൽ നിക്ഷേപിച്ചിരുന്നത്.   


              ഐടിഐ പഠനം പൂർത്തിയാക്കിയ മകളുടെ വിവാഹത്തിനും വീട്ടിൻ്റെ അറ്റകുറ്റപണികൾക്കുമായാണ് നിക്ഷേപ തുക ആവശ്യപ്പെട്ടത്. നാലു പ്രാവശ്യമായി ഒരു ലക്ഷം രൂപയാണ് മടക്കി കൊടുത്തത്. ഇതാണ്  സോമ സാഗരത്തിനെ വേദനിപ്പിച്ചത്. ഇങ്ങനെയാണെങ്കിൽ ബാങ്ക് തരാനുള്ള പണം മകളുടെ വിവാഹസമയത്ത് തരില്ല എന്നും ആ രൂപ കൊണ്ട് ഇനി ഉപയോഗം ഉണ്ടാവുകയുമില്ലായെന്നും അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു എന്ന് പിതാവ്    യേശുദാസ്  പറഞ്ഞു.

             പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ സഹകരണ വകുപ്പ് 2016 - 2017 ൽ നടത്തിയ
ആഡിറ്റിംഗിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. നിക്ഷേപകർക്ക് 18 കോടിയും
കേരളാ ബങ്കിന് 12 കോടിയും കൊടുക്കാനുളളതായി കണ്ടെത്തി. കൂടാതെ സഹകരണ വകുപ്പിൻെറ അനുമതിയില്ലാതെ ബാങ്കിന് ബാധ്യതയായിത്തീരുന്ന അനാവശ്യ
നിർമാണ പ്രവർത്തികൾ നടത്തിയതായി കണ്ടെത്തി. സുവർണ സ്റ്റോറും സംഘത്തിന്
പുതിയ മന്ദിരം പണിതതും അനുമതിയില്ലാതെയായിരുന്നു. ഹൈകോടതി സ്റ്റേയുടെ മറവിലായിരുന്നു ഇവയാകെ തന്നിഷ്ടപ്രകാരം സംഘം പ്രസിഡൻ്റ് എസ് കെ ജയചന്ദ്രൻ ചെയ്തത്. ഇതിനെതിരെ ഭരണസമിതി ഹൈകോടതിയിൽ നിന്ന് സ്റ്റേ നേടിയിരുന്നു. അതിനാൽ തുർന്നുളള നടപടിയെക്കാൻ സഹകതരണ വകുപ്പിന് കഴിയാതെയുമായി.ആവശ്യത്തിലേറെ ജീവനക്കാരെ നിയമിച്ചും ബാങ്കിന് ബാധ്യതുണ്ടാക്കി. ഇവർക്ക്
കൃത്യമായി ശമ്പളം കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്. നിക്ഷേപതുക തിരികെ
വാങ്ങാൻ വരുന്നവരുടെ വായിൽ നിന്ന് വരുന്ന അസഭ്യം ജീവനക്കാർ കേൾക്കുകയും വേണം.
ഇതാണ് നിലവിലെ അവസ്ഥ.
                                        
        ഇത്തരത്തിൽ വ്യാപക ക്രമക്കേടും
വൻ ബാധ്യതയും കോൺഗ്രസ് ഭരിക്കുന്ന മാരായമുട്ടം സർവീസ് സഹകരണ ബാങ്കിലും
നടത്തിയതായി മുൻപ് സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. ഇവിടെയും
നിയമത്തിൻറെ പഴുതിലൂടെ ഭരണസമിതി മറികടക്കുകയായിരുന്നു. കോൺഗ്രസ് നേതാവായ എം എസ് അനിലായിരുന്നു സംഘം പ്രസിഡന്റ്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ
അനിലിന്റെ പാനൽ തന്നെ വിജയിക്കുകയും ചെയ്തു. അനിലിന്
മൽസരിക്കാനാകാത്തതിനാൽ മകളെ വിജയിപ്പിച്ച് പ്രസിഡൻ്റാക്കി പിൻ സീറ്റ്
ഭരണമാണിവിടെ നടക്കുന്നത്. സഹകരണ മേഖലയുടെ വിശ്വാസ്യത
തകർക്കുന്ന നടപടിക്കെതിരെ നാട്ടിൽ വ്യാപക പ്രതിഷേധമുയർന്നി്ട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ