നെയ്യാറ്റിൻകരയിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലും പരിസരപ്രദേശങ്ങളിൽ ഇടിയോടുള്ള ശക്തമായ മഴ. മണിക്കൂറോളം നീണ്ടുനിന്ന മഴയിൽ താണ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായി. മരങ്ങൾ ഒടിഞ്ഞു വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടുത്ത വേനലിൽ ലഭിച്ച മഴ ചൂടിന് ശമനം ഉണ്ടാക്കിയിട്ടുണ്ട്. ഉച്ചതിരിഞ്ഞാണ് നെയ്യാറ്റിൻകരയിലും പരിസരപ്രദേശങ്ങളിലും മഴപെയ്യാൻ ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ മഴയുടെ സാധ്യത ഉണ്ടായിരുന്നെങ്കിലും പെയ്തിരുന്നില്ല