യുവകലാസാഹിതി ചിത്രരചനാ ക്യാമ്പ്

 യുവകലാസാഹിതി ചിത്രരചനാ ക്യാമ്പ് 



     നെയ്യാറ്റിൻകര:  യുവകലാസാഹിതി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിറക്കൂട്ട് 2024- ചിത്രരചനാ ക്യാമ്പും ചിത്രരചനാ മത്സരവും നടന്നു. ആറ്റുപുറം ഒരുമ ചൈൽഡ് ഡെവലപ്മെൻ്റ് സെൻ്ററിൽ വച്ച് നടന്ന ക്യാമ്പ് ഫാദർ അനൂപ് ജോൺ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡൻ്റ് കുന്നിയോട് രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം എ എസ് ആനന്ദകുമാർ, സി പി ഐ മണ്ഡലം സെക്രട്ടറി ജി എൻ ശ്രീകുമാരൻ, സെക്രട്ടേറിയറ്റ് അംഗം വി എസ് സജീവ് കുമാർ, യുവകലാസാഹിതി മണ്ഡലം സെക്രട്ടറി ശ്രീകാന്ത് എം, ജോയിൻ്റ് സെക്രട്ടറി സജി മര്യാപുരം , കെ വി ജയപ്രകാശ് , സി എസ് അനിൽ തുടങ്ങിയവർ സംസാരിച്ചു. ചിത്രരചനാ ക്യാമ്പ് ആർട്ടിസ്റ്റ് വിജയകുമാർ നേതൃത്വം നൽകി. തുടർന്ന് എൽപി , യുപി, എച്ച്എസ്, എച്ച്  എസ് എസ് തലത്തിൽ ചിത്രരചനാ മത്സരം നടന്നു. വിജയികൾക്ക്  സമ്മാനം പിന്നീട് വിതരണം ചെയ്യും 





വളരെ പുതിയ വളരെ പഴയ