പെരുമ്പഴുതൂർ സഹകരണ ബാങ്ക് നിക്ഷേപ തുക തിരികെ നൽകിയില്ല: നിക്ഷേപകൻ ആത്മഹത്യ ചെയ്തു

പെരുമ്പഴുതൂർ സഹകരണ ബാങ്ക് നിക്ഷേപ തുക തിരികെ നൽകിയില്ല: നിക്ഷേപകൻ ആത്മഹത്യ ചെയ്തു

നെയ്യാറ്റിൻകര: കോൺഗ്രസ്‌ നേതൃത്വത്തിലുള്ള  പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയ നിക്ഷേപം തിരികെ കിട്ടാത്തതിൽ ഗൃഹനാഥൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മൂന്നുമാസകാലമായി നിരന്തരം ബാങ്കിൽ കയറി ഇറങ്ങി ആവശ്യപ്പെട്ടിട്ടും നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന്‌ മനം നൊന്ത് വിഷം കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ചായ്ക്കോട്ടുകോണം മരുതത്തൂർ പുളിമൂട് പുത്തൻ വീട്ടിൽ സോമസുന്ദരം (53) ആണ് മരണപ്പെട്ടത്. 

           പെരുമ്പഴുതൂർ സർവീസ്
സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ ലഭിക്കാത്തതിനാലാണ് സോമസാഗരം ജീവനൊടുക്കിയത്. അഞ്ചുലക്ഷം രൂപയാണ് സോമസാഗരം സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. മകളുടെ വിവാഹാവശ്യത്തിനായി പണം തിരികെ  ചോദിച്ചിട്ട് കോൺഗ്രസ്സ് ഭരണസമിതി പണം നൽകിയില്ല. ഇതേത്തുടർന്ന് കനത്ത
മനോവിഷമത്തിലായിരുന്നുവെന്ന്‌ ബന്ധുക്കൾ പറയുന്നു. 2024 ഏപ്രിൽ 19നാണ്
സോമസാഗരം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. വ്യാഴാഴ്ച
പുലർച്ചെയോടെ മരണപെട്ടു. പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കൂലിപണിക്കാരനായ മകളുടെ വിവാഹത്തിനായിണ് ചിലവ് ചുരുക്കിയാണ് പണം സ്വരുക്കൂട്ടിയത്. സ്ഥിര നിക്ഷേപമായിരുന്നു. ഇതിൻെറ കാലാവധി പൂർത്തിയായ കാലം മുതൽ ഇയാൾ പണത്തിനായി കയറിയിറങ്ങുകയായിരുന്നു. പല അവധികൾ ബാങ്ക്  സെക്രട്ടറി പറഞ്ഞതല്ലാതെ തുക കൊടുത്തില്ല. തുർന്നായിരുന്നു ആത്മഹത്യ. ഭാര്യ:
ലൈലാ ജാസ്മിൻ ' മക്കൾ: മിഥുൻ, സുമി.

വളരെ പുതിയ വളരെ പഴയ