ശ്രീ കുട്ടിയ്ക്ക് ഒരു വീട് എന്ന സ്വപ്നം പൂവണിഞ്ഞു

 ശ്രീ കുട്ടിയ്ക്ക് ഒരു വീട് എന്ന സ്വപ്നം പൂവണിഞ്ഞു



നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടർ എം എസ് ഫൈസൽ ഖാന്റെ നേതൃത്വത്തിൽ ശ്രീകുട്ടിക്ക് ഒരു കൊച്ചു വീട് എന്ന ആ കുഞ്ഞു മകളുടെ വലിയ സ്വപ്നങ്ങളിൽ ഒന്ന് പൂർത്തിയാക്കി നൽകിയിരിക്കുന്നു.

        ശ്രീക്കുട്ടി എന്ന കൊച്ചു മിടുക്കി കഴിഞ്ഞ 15 വർഷമായി താമസിച്ചിരുന്ന ഒറ്റ മുറി വീട്ടിൽ നിന്നും ഈ കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി വീടിനും നാടിനും അഭിമാനമായ നിമിഷങ്ങൾ സാക്ഷി നിൽക്കെയാണ് പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് നടത്തിയത്. സെറിബ്രൽ പാൽസി എന്ന അസുഖം ബാധിച്ചു ജീവിതത്തിന്റെ പുതിയ വഴികൾ കണ്ടെത്തി മുന്നേറുന്ന ശ്രീകുട്ടിയെ പോലുള്ളവർ നമുക്ക് ചുറ്റിലുമുണ്ട് നമ്മളിൽ ഒരാളായി അവരെ ചേർത്ത് പിടിക്കാം അവരോടൊപ്പം അവരുടെ സ്വപ്നങ്ങൾക്കും ചിറകുകൾ നൽകാം.



    ശ്രീകുട്ടിയും കുടുംബവും ഇനി മുതൽ കെട്ടുറപ്പുള്ള വീട്ടിൽ താമസിക്കും.
അമ്മയുടെ സ്വപ്നം സാക്ഷാത്കരിച്ച മകളായ 
ശ്രീകുട്ടി മറ്റ് കുട്ടികളെ പോലെ ഓടി നടക്കുവാനോ ഇരിക്കുവാനോ സംസാരിക്കുവാനോ യാതൊന്നും തന്നെ സാധിക്കാത്ത സാഹചര്യമാണ്. രണ്ട് വർഷങ്ങൾക്ക് മുമ്പ്  ശ്രീക്കുട്ടിയുടെ അമ്മ അജിതയുടെ ആഗ്രഹമായിരുന്നു മറ്റുള്ള കുട്ടികളെപ്പോലെ എന്റെ മോളും എസ്എസ്എൽസി പരീക്ഷ എഴുതണമെന്നത്. എന്നാൽ അജിതയുടെ  സ്നേഹ സ്പർശത്താൽ എല്ലാം മനസ്സിലാക്കുന്ന ശ്രീക്കുട്ടി അമ്മയുടെ ആ സ്വപ്നവും  മനസ്സിലാക്കി. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ സ്ക്രൈബിൻ്റെ സഹായത്താൽ പരീക്ഷ എഴുതി. പരീക്ഷ ഫലം വന്നപ്പോൾ ശ്രീകുട്ടി മികച്ച വിജയം കരസ്ഥമാക്കി. ഒരു കൂട്ടം നല്ലവരായ ജനപ്രതിനിധികളും അധ്യാപകരും ഉൾപെടെയുള്ളവർ ശ്രീകുട്ടിക്ക് പരീക്ഷ എഴുവാൻ വേണ്ട പ്രോത്സാഹനങ്ങൾ നൽകി. തുടർന്ന് ശ്രീകുട്ടിയുടെ വിജയവാർത്ത നാടെങ്ങും ആഘോഷമാക്കി . എന്നാൽ കഴിഞ്ഞ പതിനഞ്ച് വർഷം ഒറ്റമുറിയിലാണ് അജിതയും ഭർത്താവ് ഗോപനും മകൾ ശ്രീകുട്ടിയും കഴിഞ്ഞ് വന്നിരുന്നത്. ഈ ഒറ്റമുറിയിലെ ദുരിത ജീവിതം നിംസ് മെഡിസിറ്റി എം ഡി എം എസ് ഫൈസൽ ഖാൻ ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന 
PADS സംഘടനയുടെ സെക്രട്ടറി ജയകുമാർ വഴി അറിയുകയായിരുന്നു. തുടർന്ന് അവർക്കൊരു കെട്ടുറപ്പുള്ള വീട് നിർമ്മിച്ച് നൽകാമെന്ന് ജയകുമാർ സാറിനോട് നിംസ് എം ഡി ഫൈസൽ ഖാൻ പറയുകയും ചെയ്തു. വീടിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ധ്രുതഗതിയിൽ ആരംഭിക്കുകയും ചെയ്തു. 20 ദിവസം കൊണ്ട് വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാവുകയും ചെയ്തു. ശ്രീകുട്ടിയ്ക്കും കുടുംബത്തിനും നിർമ്മിച്ച് നൽകിയ വീടിൻ്റെ താക്കോൽദാന കർമ്മം നിംസ് എം.ഡി.  ശ്രീ എം.എസ്സ്.ഫൈസൽ ഖാൻ നിർവഹിച്ചു. കോവളം എം.എൽ.എ വിൻസൻ്റ്, ഭിന്നശേഷി കമ്മിഷണർ പഞ്ചാപ കേശൻ, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയാഡാളി,പാഡ്സ് സെക്രട്ടറി ജയകുമാർ, വെങ്ങാനൂർ പഞ്ചായത്തു പ്രസിഡന്റ്‌ ആർ എസ് ശ്രീകുമാർ ,ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ ജയചന്ദ്രൻ,  വിനോദ് സെൻ, എൻ കെ ശശി, പഞ്ചായത്തു മെമ്പർമാർ ,കൗൺസിലർ, ജില്ലാ ബ്ലോക് അംഗങ്ങൾ, നിംസ് മെഡിസിറ്റിയിലെ അഡ്മിൻ ജീവനക്കാർ എന്നിവർ പങ്കെടുത്തു.





വളരെ പുതിയ വളരെ പഴയ