പി നാണു സ്മാരകവും വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപന ഉദ്ഘാടനവും

 പി നാണു സ്മാരകവും വിവേകാനന്ദ വായനശാലയുടെ പുന:സ്ഥാപന ഉദ്ഘാടനവും

കണ്ണൂർ: സിപിഐ കേരള ഘടകം രൂപീകരണത്തിന് വേദിയായ വിവേകാനന്ദ വായനശാലയുടെ പുന: സ്ഥാപനത്തിന്റെയും സിപിഐ കിസാൻ സഭ ആദ്യകാല നേതാവും പിണറായി പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പി നാണു സ്മാരകത്തിന്റെയും ഉദ്ഘാടനം ഇന്ന് പാറപ്രത്ത് നടന്നു. സ്മാരക ഉദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിച്ചു. വായനശാലയുടെ ഉദ്ഘാടനം പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപിയും നിർവഹിച്ചു.

      1935ൽ ചേർന്ന മഹാ സമ്മേളനത്തിൽ ആയിരുന്നു വായനശാലയുടെ വാതിലുകൾ തുറന്നത്. വായനശാല സ്ഥാപിക്കപ്പെടുന്നതിൽ മുഖ്യപങ്കുവഹിച്ചത് എൻ ഇ ബാലറാമായിരുന്നു. പ്രമുഖ സ്വാതന്ത്യ സമര സേനാനിയായിരുന്ന എം പി ദാമോദരന്റെ അധ്യക്ഷതയിൽ തലശ്ശേരി ബാറിലെ പ്രമുഖ അഡ്വക്കേറ്റും കോൺഗ്രസ് നേതാവും ആയിരുന്ന കെ ടി ചന്തു നമ്പ്യാർ ആയിരുന്നു അന്ന് ഉദ്ഘാടനം നിർവഹിച്ചത്.     

 വൈകുന്നേരം അഞ്ചുമണിക്ക് ചേർന്ന സമ്മേളനത്തിൽ സിപിഐ     നേതാക്കളായ സി പി മുരളി, സി എൻ ചന്ദ്രൻ, സി പി ഷൈജൻ, കെ ടി ജോസ്, എം എസ് നിഷാദ്, എം   ബാലൻ, സി എൻ ഗംഗാധരൻ എന്നിവർ പങ്കെടുക്കും.

വളരെ പുതിയ വളരെ പഴയ