ബിജെപിയുടെ മർമ്മത്തിൽ അടിച്ച് അരവിന്ദ് കെജരിവാൾ പര്യടനം ആരംഭിച്ചു

 ബിജെപിയുടെ മർമ്മത്തിൽ അടിച്ച് അരവിന്ദ് കെജ്‌രിവാൾ പര്യടനം ആരംഭിച്ചു

 തിരുവനന്തപുരം: താൽക്കാലിക ജാമ്യത്തിൽ പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ബിജെപിയുടെ മർമ്മത്തിൽ കൊള്ളുന്ന രീതിയിൽ ആഞ്ഞടിച്ചു. 2024 ബിജെപി സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ കുറച്ച് വർഷത്തിനുശേഷം ഇന്ത്യയുടെ പ്രധാന മന്ത്രിയാകുന്നത് അമിത് ഷാ ആയിരിക്കും എന്ന് അദ്ദേഹം പ്രസംഗിച്ചു. ഇതിലൂടെ കെജ്രിവാൾ ബിജെപി കൂടാരത്തിൽ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ബിജെപിയിൽ രണ്ടാമൻ ആര് എന്ന ചോദ്യം ആ പാർട്ടിയിൽ ആഭ്യന്തര കലഹം ഉണ്ടാക്കും. പിൽക്കാലത്ത് ബിജെപിയിൽ ഭൂകമ്പം സൃഷ്ടിക്കുമെന്ന് ഉറപ്പായ പ്രസ്താവന വന്നു മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെ അമിത് ഷാ കെജ്‌രിവാളിന്റെ അഭിപ്രായത്തിനെ തള്ളിപ്പറയുന്ന സ്ഥിതി ഉണ്ടായി. ഇതിൽ നിന്നും മനസ്സിലാകുന്നത് ബിജെപി പാളയത്തിൽ തന്നെ അഭിപ്രായ വ്യത്യാസവും തമ്മിൽ പോരും ആരംഭിച്ചു എന്നുള്ളതാണ്.

       മൂന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ബിജെപി ക്യാമ്പിൽ അങ്കലാപ്പ് തുടങ്ങിക്കഴിഞ്ഞിരുന്നു. അവർ പറഞ്ഞിരുന്ന 400 സീറ്റുകൾ ലഭിക്കില്ല എന്ന് മാത്രമല്ല കേവല ഭൂരിപക്ഷം പോലും ലഭിക്കില്ല എന്ന തിരിച്ചറിവ് ബിജെപി നേതാക്കൾ മനസ്സിലാക്കി. തുടർന്നു ജാതിയും വംശീയ വിദ്വേഷവും പ്രചാരണ ആയുധമാക്കി വോട്ടു പിടിക്കാനുള്ള ശ്രമം പ്രധാനമന്ത്രി തന്നെ ആരംഭിക്കുകയുണ്ടായി. തുടർച്ചയായി ബിജെപിക്ക് ഉണ്ടാകുന്ന പാളിച്ചകൾ ആ പാർട്ടിയുടെ സാധ്യത തന്നെ ഇല്ലാതാക്കുന്നു. കെജരിവാളിന്റെ താൽക്കാലിക ജാമ്യത്തിലൂടെ ഇന്ത്യ മുന്നണി വൻ കുതിപ്പ് ഉണ്ടാക്കി അധികാരത്തിൽ വരാനുള്ള സാധ്യത ഏറുന്നു.

വളരെ പുതിയ വളരെ പഴയ