കന്യാകുമാരിയിൽ നിന്നും തട്ടിക്കൊണ്ടുവന്ന ഏഴ് വയസ്സുകാരിയെ നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

 കന്യാകുമാരിയിൽ നിന്നും തട്ടിക്കൊണ്ടുവന്ന ഏഴ് വയസ്സുകാരിയെ നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി


നെയ്യാറ്റിൻകര: ആന്ധ്രാപ്രദേശ് സ്വദേശിയായ  ഏഴു വയസുകാരി സംഗീതയെ കന്യാകുമാരിയിൽ നിന്ന് തട്ടിക്കൊണ്ട് വന്ന് നെയ്യാറ്റിൻകര കെഎസ്ആർടിസി സ്റ്റാൻൻ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ കുട്ടി കര‍ഞ്ഞുകൊണ്ട് സ്റ്റാൻഡിൽ അലയുന്നത് കണ്ട യാത്രക്കാരും ജീവനക്കാരും നെയ്യാറ്റിൻകര പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് കുട്ടിയെ സ്റ്റേഷനിൽ കൊണ്ടുപോയി പരിചരിച്ചു. കന്യാകുമാരിയിൽ മാല വിൽക്കുന്ന  സംഘത്തിലുളളവരുടേതാണ് ഈ കുട്ടി. കുട്ടിയെ കാണായ ഉടൻ ഇവർ കന്യാകുമാരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കന്യാകുമാരി പോലീസ് വിവരം പോലീസ് ആസ്ഥാനത്ത്  ഉന്നതങ്ങളിൽ അറിയിക്കുകയും തുടർന്ന് എല്ലാ പോലീസ് സ്റ്റേഷനിലും വിവരം എത്തുകയും ചെയ്തു. കന്യാകുമാരിയിൽ മാല വിൽക്കുന്ന സംഘത്തിലെ കുട്ടിയായിരുന്നു ഇത്. കുട്ടി നെയ്യാറ്റിൻകര സ്റ്റേഷനിലുണ്ടെന്ന വിവരമറിയുന്നത്. ഉടൻ തമിഴ്നാട് പോലീസ് ഇവിടെത്തി കുട്ടിയുമായി കന്യാകുമാരിയിലേക്ക് പോയി. ഈ നേരമത്രയും കുട്ടിയെനെയ്യാറ്റിൻകര പോലീസാണ് പാലും ബിസ്കറ്റും നൽകി പരിചരിച്ചത്. തട്ടിക്കൊണ്ട് വന്നയാൾ നെയ്യാറ്റിൻകര സ്റ്റാൻൻ്റിൽ ഉപേക്ഷിക്കുകയായിരുന്നു. ഇയാളെ സംബന്ധിച്ച വിവരത്തിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളാകെ പരിശോധിച്ചു വരികയാണ്. കെഎസ്ആർടിസി ജീവനക്കാരുടെയും, യാത്രക്കാരുടെയും പോലീസിന്റെയും യഥാസമയമുളള ഇടപെടലാണ് കുട്ടിയെ മാതാപിതാക്കൾക്ക് തിരികെ ലഭിക്കാനിടയാക്കിയത്.


വളരെ പുതിയ വളരെ പഴയ