നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവം

  നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ  ആറാട്ട് മഹോൽസവത്തിന് തിങ്കളാഴ്ച                               കൊടിയേറും



നെയ്യാറ്റിൻകര : ചരിത്രപ്രാധാന്യമുള്ള നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ  ആറാട്ട് മഹോൽസവത്തിന് തിങ്കളാഴ്ച കൊടിയേറും. ഏപ്രിൽ ആറിന് ആറോട്ടോടുകൂടിയാണ് സമാപനം. 

        എല്ലാ നാളിലും ഉച്ചക്ക് ഉൽസവ സദ്യയുണ്ടാകും.  ആദ്യാനാളിൽ രാത്രി ശാസ്ത്രീയ നൃത്തവും, നൃത്ത ശിൽപവുമുണ്ടാകും. ചൊവ്വാഴ്ച വൈകിട്ട് തിരുവാതിരക്കളിയും,
ഇരട്ടതായമ്പക, നൃത്തനൃത്യങ്ങൾ, കഥകളിയുമുണ്ടാകും(കുചേലവൃത്തം
ദുര്യാധനവധം), ബുധനാഴ്ച  സംഗീതസദസ്, ഹരികഥ, പുല്ലാങ്കുഴൽ കച്ചേരി,
കഥകളി(ഹരിഛന്ദ്രചരിതം). വ്യാഴാഴ്ച വൈകിട്ട് സമഗൂതസദസ്, വയലിൻ കച്ചേരി,
കഥകളി(കിർമീരവധം). വെള്ളിയാഴ്ച  ശ്രീതങ്കൻ തുളളൽ, സംഗീതസദസ്, എന്നിവയും
തിരുവാഭരണ ഘോഷയാത്രയുമുണ്ടാകും. സന്ധ്യയോടെ നാദസ്വര കച്ചേരിയും തുടർന്ന്
ബാലെയുമുണ്ടാകും. ശനിയാഴ്ച സംഗീത സദസ്, ന‍ൃത്ത നൃത്യങ്ങൾ. ഞായറാഴ്ച
വൈകിട്ട് സാംസ്കാരിക സമ്മേളനവും നെയ്യാറ്റിൻകര ഉണ്ണിക്കണ്ണൻ പുരസ്കാര
ദാനവും കെ ആൻസലൻ എംഎൽ എ നിർവഹിക്കും. ദേവസ്വം ബോർഡ് പ്രസിഡൻറ് കെഅനന്തഗോപൻ, കെ ജയകുമാർ ഐഎഎസ്, നഗരസഭ ചെയർമാൻ പികെ രാജ്മോഹൻ തുടങ്ങിയർ സംബന്ധിക്കും. രാത്രി ചെങ്കോട്ട ഹരിഹര സുബ്രമണ്യം നയിക്കുന്ന സംഗീതസദസുമുണ്ടാകും. തുടർന്ന് നൃത്തനൃത്യങ്ങളും. ചൊവ്വാഴ്ച വൈകിട്ട്
മ്യൂസിക് ഫ്യൂഷൻ, നൃത്തസംഗീത ഉത്സവവും തുടർന്ന് പളളിവേട്ടയും നടക്കും.
ബുധനാഴ്ചയാണ് ആറാട്ട് . കൃഷ്ണപുരം ആറാ ട്ടുകടവിൽ നിന്ന് പതിവ് പോലെയാണ്
ആറാട്ട് നടക്കുന്നത്.
            കഴിഞ്ഞ രണ്ട് വർഷം ആർഭാടങ്ങളും
ആഘോഷങ്ങളും ഒഴിവാക്കി ലളിതമായായിരുന്നു കോവിഡ് മഹാമാരികാരണം ഉൽസവം
നടത്തിയത്. ഇക്കൊല്ലം പതിവ് പോലെ ആഘോഷമായി നടത്തുമെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡൻറ് രാധീഷ് അറിയിച്ചു . 

أحدث أقدم