നെയ്യാറ്റിൻകരയിലെ പണിമുടക്ക് പൂർണ്ണം

 നെയ്യാറ്റിൻകരയിലെ ദേശീയ പണിമുടക്കിൻ്റെ ഭാഗമായ സമ്മേളനം കെ ആൻസലൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു


നെയ്യാറ്റിൻകര >  നെയ്യാറ്റിൻകരയിൽ പണിമുടക്ക് പൂർണം. കെഎസസ്ആർടിസി ബസുകളോ, ആട്ടോ,ടാക്സി വാഹനങ്ങളോ വിരളമായി പോലും നിരത്തിലിറങ്ങിയില്ല. എന്നാൽ വിരളമായി നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങളെ ആരും തടഞ്ഞതുമില്ല. ഒരിടത്തും  അക്രമ സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ നെയ്യാറ്റിൻകര പട്ടണത്തിൽ ,സംയുക്ത സമര സമിതിയുടെനേതൃത്വത്തിൽ പ്രകടനം നടന്നു.     തുടർന്ന് നടന്ന പൊതുയോഗം കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ സുഭാഷ് അധ്യക്ഷനായി. സിപിഐഎം ഏിയാ സെക്രട്ടറി ടി ശ്രീകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ, മുനിസിപ്പൽ ചെയർമാൻ പികെ രാജ്മോഹൻ, വി കേശവൻകുട്ടി,വെൺപകൽ അവനീന്ദ്രകുമാർ, ജി എൻ ശ്രീകുമാരൻ, വി ഐ ഉണ്ണികൃഷ്ണൻ, വി എസ് സജീവ്കുമാർ, തലയൽ പ്രകാശ്, എൻഎസ് ദിലീപ്, കെ മോഹൻ, പി രാജൻ, അൽവേഡിസ, എൻ കെഅനിതകുമാരി, സുശീലൻ മണവാരി, എൻ എസ് അജയൻ,  വട്ടവിള ഷാജി, എസ് എസ് ഷെറിൻ,  സി ഷാജി തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് കലാപരിപാടികളും നടന്നു.




        രണ്ടാമത്തെ ദിവസത്തെ പൊതുപണിമുടക്ക് പൊതുയോഗ സമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം വെങ്ങാനൂർ ബ്രൈറ്റ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം സി കെ ഹരീന്ദ്രൻ എം എൽ എയും ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ, സിപിഎം ഏര്യാ സെക്രട്ടറി ടി ശ്രീകുമാർ, സി ഐ ടി യു ദേശീയ കമ്മിറ്റിയംഗം വി കേശവൻകുട്ടി, എ ഐ ടി യു സി നേതാക്കളായ ജി എൻ ശ്രീകുമാരൻ, വി ഐ ഉണ്ണികൃഷ്ണൻ, ഐഎൻടിയുസി നേതാക്കളായ കെ സുബാഷ്, അഡ്വ രഞ്ചിത്ത് റാവു, തലയൽ പ്രകാശ്, സെയ്തലവി, വി എസ് സജീവ്കുമാർ, എൻ എസ് ദിലീപ്, കെ മോഹനൻ, എൻ എസ് അജയൻ, എസ് എസ് ഷെറിൻ, ജി സജികൃഷ്ണൻ, കൂട്ടപ്പന രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.





أحدث أقدم