മിഷൻ ആയിരം യാത്രകൾക്ക് തുടക്കമായി.

 കവിയുടെ സ്നേഹവാത്സല്യങ്ങളേറ്റുവാങ്ങി കെ.എസ്.ആർ.ടി.സി. യാത്രാ സംഘം: മിഷൻ ആയിരം യാത്രകൾക്ക് തുടക്കമായി.

നെയ്യാറ്റിൻകര: ഏപ്രിൽ, മേയ് മാസത്തിലെ മധ്യവേനലവധിക്കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രകൾക്ക് തുടക്കമായി.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര യൂണിറ്റിൽ നിന്ന് കാപ്പുകാട്, *നെയ്യാർഡാം വഴി പൊന്മുടിയിലേക്കുള്ള യാത്ര മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.* കേരളത്തിൻ്റെ എല്ലാ ഭാഗങ്ങളിലേക്കും കുറഞ്ഞ ചെലവിൽ സുഖ വിനോദയാത്രകൾ പ്രദാനം ചെയ്യുന്ന കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനങ്ങൾ പ്രശംസാർഹമാണെന്ന് മുരുകൻ കാട്ടാക്കട അഭിപ്രായപ്പെട്ടു. യാത്രാ സംഘാംഗങ്ങൾക്ക് കവി കണിക്കൊന്നപ്പൂക്കൾ സമ്മാനിച്ചു. ഉദ്ഘാടന യോഗത്തിൽ എ.റ്റി.ഒ.സുമേഷ് അധ്യക്ഷത വഹിച്ചു.ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ എസ്.അലക്സാണ്ടർ, ടൂറിസം സെൽ കോ-ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്, രതീഷ്, വൈ. യേശുദാസ് ,മുഹമ്മദ് ഷൂജ, അനിൽ കാട്ടാക്കട, സുരേഷ്  കുമാർ തുടങ്ങിയവർ സംസാരിച്ചു. കാട്ടാക്കട ,ആര്യനാട്, വിതുര ഡിപ്പോകളിൽ ജീവനക്കാരുടെ നേതൃത്വത്തിൽ  യാത്രക്കാർക്ക് മധുരവിതരണ നടത്തി. പൊന്മുടിയിൽ വച്ച് ടൂർ ബസിലെ യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് കേക്ക് മുറിച്ച് കെ.എസ്.ആർ.ടി.സിയുടെ അമ്പത്തി ഏഴാം ജന്മദിനം ആഘോഷിച്ചു. വനം വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ കല്ലാറിൽ വച്ച് കെ.എസ്.ആർ.ടി.സി ടൂറിസം സംഘത്തിന് വിപുലമായ സ്വീകരണം നൽകി.ഏറെ മനോഹരങ്ങളായ  ഓർമ്മകൾ പങ്കുവച്ചാണ് യാത്രാസംഘാംഗങ്ങൾ തിരികെ മടങ്ങിയത്.

     മിഷൻ ആയിരം യാത്രകളുടെ ഭാഗമായി യാത്രക്കാർക്കായി സെൽഫി മത്സരവും കെ.എസ്.ആർ.ടി.സി സംഘടിപ്പിച്ചിട്ടുണ്ട്. *വിജയികൾക്ക് ഏപ്രിൽ ഏഴ് വ്യാഴാഴ്ച 12 മണിക്ക് ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ സമ്മാനങ്ങൾ നൽകും.* നെയ്യാറ്റിൻകരയിൽ നിന്ന് ഏപ്രിൽ  10, 17 തീയതികളിൽ പൊന്മുടിയിലേക്കും, 16 ന് മൺറോതുരുത്തിലേക്കും,9നും 24നും ആലപ്പുഴയിലേക്കും മേയ് 2, 15 തീയതികളിൽ വാഗമണിലേക്കും ടൂറിസം യാത്രകൾ ഉണ്ടായിരിക്കും. ബുക്കിംഗിനും വിശദവിവരങ്ങൾക്കും 9846067232 എന്ന നമ്പറിൽ ബന്ധപ്പെടണം.





أحدث أقدم