കെഎസ്ആർടിസിക്ക് ദേശീയ പുരസ്കാരം


കെഎസ്ആർടിസിക്ക് ദേശീയ                                പുരസ്കാരം


തിരുവനന്തപുരം; കേന്ദ്ര സർക്കാരിന് കീഴിലുള്ള പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ  ഏർപ്പെടുത്തിയ സാക്ഷം (Sanrakshan Kshamta Mahotsav (SAKSHAM) ദേശീയ പുരസ്കാരം കെഎസ്ആർടിസിക്ക് ലഭിച്ചു. 3000 ബസുകളിൽ കൂടുതൽ ഓപ്പറേറ്റ് ചെയ്യുന്ന സംസ്ഥാന ​ഗതാ​ഗത കോർപ്പറേഷൻ ( റൂറൽ ) വിഭാ​ഗത്തിൽ 2020- 21 വർഷത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇന്ധനക്ഷമതാ പുരോ​ഗതി കൈവരിച്ചതിനുള്ള ദേശീയ തലത്തിലുള്ള രണ്ടാം സ്ഥാനമാണ് കെഎസ്ആർടിസി കരസ്ഥമാക്കിയത്. 3 ലക്ഷം രൂപയും, ട്രോഫിയുമാണ് പുരസ്കാരം. ഈ മാസം 11 ന് ന്യൂ ഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിം​ഗ് പുരിയിൽ നിന്നും കെഎസ്ആർടിസി   പുരസ്കാരം ഏറ്റുവാങ്ങും.

     കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംരക്ഷണത്തിനായി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാ​ഗമായി സംരക്ഷൻ ക്ഷമത മഹോത്സവ് (SAKSHAM)  എല്ലാവർഷവും നടത്തി വരുന്നുണ്ട്.  ഈ വർഷം SAKSHAM 2022 ൻെറ ഭാ​ഗമായി , രാജ്യത്തെ  സംസ്ഥാന പൊതു ​ഗതാ​ഗത കോർപ്പറേഷനുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി  മികച്ച ഇന്ധന ക്ഷമത കൈവരിക്കുന്ന ​ഗതാ​ഗത കോർപ്പറേഷനുകൾക്കാണ് ദേശീയ തലത്തിൽ ഈ പുരസ്കാരം നൽകുന്നത്






.

أحدث أقدم