JC ഡാനിയൽ സ്മാരകം നെയ്യാറ്റിൻകരയിൽ
നെയ്യാറ്റിൻകര: മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിൻ്റെ സ്മാരക നിർമാണത്തിൻ്റെ ആദ്യ ഘട്ട ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര നഗരസഭ സ്റ്റേഡിയത്തിനുള്ളിലാണ് സ്മാരകം.
കെ ആൻസലൻ എം എൽ എ അധ്യക്ഷനായ യോഗത്തിൽ സി കെ ഹരീന്ദ്രൻ എം എൽഎ, എം വിൻസെൻ്റ് എം എൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ്, നഗരസഭ ചെയർമാൻ പി കെ രാജ് മോഹൻ, വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, കെ കെ ഷിബു, എൻ കെ അനിതകുമാരി, എം എസ് ഫൈസൽഖാൻ, സി പിഐ മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ, സി പി എം ഏര്യ സെക്രട്ടറി ടി ശ്രീകുമാർ, വി കേശവൻകുട്ടി, ആർ വി അജയഘോഷ്, ഗിരീഷ് പരുത്തി മഠം, അജയൻ അരുവിപ്പുറം തുടങ്ങി നിരവധി പേർ പങ്കെടുത്തു.