നെയ്യാറ്റിൻകര മിനി സിവിൾ സ്റ്റേഷൻ ചോർന്നൊലിക്കുന്നു.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര മിനി സിവിൾ സ്റ്റേഷനിലെ മുകളിലത്തെ നിലയിലെ ഓഫീസുകൾ മഴക്കാലത്ത് ചോർന്നൊലിക്കുന്നു. കംപ്യൂട്ടർ തുടങ്ങിയ സാധനങ്ങൾ മഴ നനയാതെ സൂക്ഷിക്കാൻ ജീവനക്കാർ പാടുപെടുന്നു. ടെറസിൽ ചെടികളുടെ ഇലകൾ കെട്ടിക്കിടന്ന് പൈപ്പുകൾ അടഞ്ഞുപോയതു കാരണം ടെറസിൽ വെള്ളക്കെട്ട് ഉണ്ടാകുന്നു. യഥാസമയം അറ്റകുറ്റ പണികൾ നടത്താൻ പി ഡബ്ലൂ ഡി ശ്രദ്ധിക്കാത്തതാണ് ഈ ദുരിതത്തിന് കാരണം. ഈ നില തുടർന്നാൽ കെട്ടിടത്തിന്റെ ബലക്ഷയത്തിനും നാശത്തിനും ഇടവരും. ജീവനക്കാർ ഏറെ ആശങ്കയോടെയാണ് മഴക്കാലത്ത് ഇവിടെ ജോലി ചെയ്യുന്നത്. യഥാസമയം അറ്റകുറ്റപണികൾ ചെയ്ത് കെട്ടിടം ബലപ്പെടുത്തണമെന്നാണ് ജീവനക്കാരുടെ ആവശ്യം.