വിഷു നാളിൽ കെ.എസ്.ആർ.ടി.സി വനിതാ ജീവനക്കാരുടെ പട്ടിണി സമരം

 വിഷു നാളിൽ കെ.എസ്.ആർ.ടി.സി വനിതാ ജീവനക്കാരുടെ പട്ടിണി സമരം


നെയ്യാറ്റിൻകര : മാർച്ച് മാസത്തെ ശമ്പളം നാളിതുവരെ വിതരണം ചെയ്യാത്തതിൽ പ്രതിഷേധവുമായി കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര ഡിപ്പോയിലെ വനിതാ ജീവനക്കാർ. വിഷുനാളിൽ കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഡിപ്പോ അങ്കണത്തിലാണ് വനിതാ ജീവനക്കാർ ഒത്ത് ചേർന്ന് പട്ടിണി സമരം സംഘടിപ്പിച്ചത്. ശമ്പള വിതരണം അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര യൂണിറ്റിൽ സംഘടിപ്പിച്ച വനിത ജീവനക്കാരുടെ പട്ടിണി സമരം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഡബ്ല്യു.ആർ. ഹീബ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന വനിതാ സബ് കമ്മറ്റി കൺവീനർ വി. അശ്വതിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.പി.എം. ഏര്യാ സെക്രട്ടറി ടി.ശ്രീകുമാർ, സി.ഐ.ടി.യു. ഏര്യാ സെക്രട്ടറി കെ.മോഹനൻ,ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ഒ.എസ്. നിഷ, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സുശീലൻ മണവാരി, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എസ്. ജിനു കുമാർ, എൻ.കെ. രഞ്ജിത്ത്, കെ.പി. ദീപ തുടങ്ങിയവർ സംസാരിച്ചു. 

       

വനിതാ കണ്ടക്ടർ ബി.എസ്. കുമാരി സുമയാണ് നിരാഹാര സത്യാഗഹത്തിന് നേതൃത്വം നൽകിയത്. പ്രതിഷേധ കൂട്ടായ്മക്ക് എൻ.എസ്. വിനോദ്, എസ്.എസ്. സാബു, എസ്. ആർ.ഗിരീഷ്, അഞ്ജന, ഒ. ശ്രീജ കുമാരി , ബാരിഷാ ബീവി തുടങ്ങിയവർ നേതൃത്വം നൽകി. ശമ്പള വിതരണം വരെ അനിശ്ചിതകാല സത്യാഗ്രഹം തുടരും.

         ബാങ്കുകൾ അവധിയിലായതു കാരണം സർക്കാർ അനുവദിച്ച സഹായധനം 30 കോടി വിതരണം ചെയ്യാനുമായില്ല. വരും ദിവസങ്ങളിൽ എ ഐ ടി യു സി യുടെ നേതൃത്വത്തിലും സമരപരിപാടികൾ നടത്താൻ നേതൃത്വം ആലോചിക്കുന്നു.




أحدث أقدم