പൊഴിയൂരിന്റെ കായിക സ്വപ്ന പദ്ധതി സാക്ഷാത്കാരത്തിലേയ്ക്ക്


നെയ്യാറ്റിൻകര: തീരദേശത്തിന്റെ കായികസ്വപ്നങ്ങൾക്ക് കൂടുതൽ ഉണർവേകാൻ പൊഴിയൂർ പരുത്തിയൂർ ഉദയാ സ്റ്റേഡിയം നവീകരിക്കുന്നു.

       പൊഴിയൂർ പൊഴിക്കരയിൽ സ്ഥിതി ചെയ്യുന്ന  സ്റ്റേഡിയം രണ്ടു കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. ഈ മാസം  19 ന്  കായികമന്ത്രി വി. അബ്ദുറഹിമാൻ നവീകരണ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ഇതുമായി ബന്ധപ്പെട്ട സ്വാഗത സംഘം രൂപീകരണ യോഗം കെ. ആൻസലൻ എം എൽ എ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്തംഗങ്ങളായ അജിത്ത്,  ജോൺസൺ, ഇടവക വികാരി ജേക്കബ് സ്റ്റെല്ലസ്, തുടങ്ങിയവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ