നെയ്യാറ്റിൻകര: തീരദേശത്തിന്റെ കായികസ്വപ്നങ്ങൾക്ക് കൂടുതൽ ഉണർവേകാൻ പൊഴിയൂർ പരുത്തിയൂർ ഉദയാ സ്റ്റേഡിയം നവീകരിക്കുന്നു.
പൊഴിയൂർ പൊഴിക്കരയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം രണ്ടു കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. ഈ മാസം 19 ന് കായികമന്ത്രി വി. അബ്ദുറഹിമാൻ നവീകരണ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ഇതുമായി ബന്ധപ്പെട്ട സ്വാഗത സംഘം രൂപീകരണ യോഗം കെ. ആൻസലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ അജിത്ത്, ജോൺസൺ, ഇടവക വികാരി ജേക്കബ് സ്റ്റെല്ലസ്, തുടങ്ങിയവർ പങ്കെടുത്തു.