ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് സ്വകാര്യവല്‍ക്കരണത്തിനെതിരെ സിപിഐ ബഹുജന മാര്‍ച്ച്
തിരുവനന്തപുരം: ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക ,ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് സംസ്ഥാന സര്‍ക്കാരിന് കൈമാറുക എന്ന മുദ്രവാക്യമുയര്‍ത്തി സിപിഐ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 12 ന് പേരുര്‍ക്കടHLLആസ്ഥാനത്തേയ്ക്ക് ബഹുജന മാര്‍ച്ച് നടത്തും .സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും, സി ദിവാകരന്‍, എന്‍ രാജന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും
രാജ്യത്തിന്റെ ആരോഗ്യ പരിപാലന രംഗത്ത് മികവുറ്റ സംഭാവന നല്‍കിയ സ്ഥാപനമാണ് HLL. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ പൊതുമേഖല സ്ഥാപനമെന്ന നിലയില്‍, സ്വകാര്യവല്‍ക്കരണ നടപടിയില്‍ നിന്ന് പിന്മാറാനും കമ്പനി സംസ്ഥാന സര്‍ക്കാരിന് കൈമാറാനും സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. എന്നാല്‍ ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.കമ്പനിയുടെ കീഴില്‍ വരുന്ന ഏക്കറുകണക്കിന് ഭൂമി പല ഘട്ടങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയതാണ്. ആ ഭൂമി ഉള്‍പ്പെടെയാണ് കൈമാറുന്നത്.
പൊതുമുതല്‍ കൊള്ളയടിക്കാന്‍ സ്വകാര്യ മുതലാളിമാരെ സഹായിക്കുന്ന നിലപാടില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും HLLസംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്നും ആവശ്യപ്പെട്ട് സിപിഐ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ബഹുജന മാര്‍ച്ച് വിജയിപ്പിക്കാന്‍ ജില്ലാ സെക്രട്ടറി മാങ്കോട് രാധകൃഷണന്‍ അഭ്യര്‍ത്ഥിച്ചു.