നെയ്യാറ്റിൻകര :പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭ വിപുലമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ചെയർമാൻ പി കെ രാജമോഹനും , ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജോസ് ഫ്രാങ്ക്ളിനും അറിയിച്ചു. ഇതിനായി നഗരസഭ ആരോഗ്യ ജാഗ്രതാ സമിതി യോഗം ചേർന്നതിന്റെ അടിസ്ഥാനത്തിൽ ശുചിത്വമിഷന്റെ നിർദ്ദേശാനുസരണം
വാർഡ് തല ശുചിത്വ ആരോഗ്യ പോഷണ സമിതിയുടെ ആക്ഷൻ പ്ലാനിന് അംഗീകാരം നൽകുകയും ശുചിത്വ മിഷന്റെ
ആക്ഷൻ പ്ലാൻ പ്രകാരമുള്ള പ്രവർത്തനം ഫീൽഡ് തലത്തിൽ ജനകീയ പങ്കാളിത്തത്തോടെ ഏറ്റെടുത്ത് നടപ്പിലാക്കും. ശുചിത്വമിഷൻ നൽകുന്ന സ്പ്രെഡ്ഷീറ്റ് അതാത് ദിവസം എൻട്രി ചെയ്ത്
ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന സന്ദേശം എല്ലാ വീടുകളിലും എത്തിക്കും.
വാർഡ് തലത്തിൽ അൺപത് വീടുകൾ ഉൾപ്പെടുത്തി ക്ലസ്റ്റർ രൂപീകരിച്ച് ശുചിത്വ സ്ക്വാഡ് പ്രവർത്തനം ഊർജ്ജിതമാക്കും.
ആരോഗ്യ മാപ്പിംഗ്/മൈക്രോ പ്ലാൻ പൂർത്തീകരണം എന്നിവ സംഘടിപ്പിക്കും.
പൊതുജനാരോഗ്യ പ്രശ്നം കണ്ടെത്തൽ വീടുകൾ,സ്ഥാപനം, ജലാശയം, പൊതുസ്ഥലം തുടങ്ങിയ സ്ഥലങ്ങളിൽ ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തും.
തദ്ദേശസ്ഥാപന തല ആരോഗ്യ ജാഗ്രത സമിതി എല്ലാ വാർഡിലും പുന:സംഘടിപ്പിച്ച് പ്രവർത്തന സജ്ജമാക്കിയതായും ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ അറിയിച്ചു.
ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ പാഴ്‌വസ്തു ശേഖരണം വീടുകൾ,സ്ഥാപനം, ആശുപത്രി,മറ്റു സർക്കാർ പൊതു സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തും.
ജൈവ മാലിന്യം ഉറവിടത്തിൽ സംസ്കരിക്കൽ ,
അജൈവ മാലിന്യം ഉറവിടത്തിൽ തരം തിരിച്ച്
മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കും.
മലിനപ്പെട്ട ജലസ്രോതസ്സുകൾ ശുചീകരിക്കണം
സമൂഹ-സ്വതന്ത്ര വിലയിരുത്തൽ റിപ്പോർട്ടിംഗ് സമിതി രൂപീകരിക്കണം എന്നിവ നടപ്പിലാക്കും.
ജലക്ഷാമം ഉള്ള പ്രദേശങ്ങളിൽ ജലം എത്തിക്കൽ ,
കൊതുക് പെരുകുന്നതിനെതിരെ നിയന്ത്രണ നിവാരണ നടപടികൾ
പകർച്ചവ്യാധി നിയന്ത്രണ പരിപാടികൾ എന്നിവ
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ,ഹരിത കർമ്മ സേനാംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ,മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തും. എല്ലാ വാർഡുകളിലും ശുചീകരണ യജ്ഞം നടത്തി പരിപാടി വിജയിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം. അവലോകന യോഗം നഗരസഭാ ചെയർമാൻ പി കെ രാജമോഹനൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ കെ അനിതകുമാരി, നഗരസഭ സെക്രട്ടറി ആർ മണികണ്ഠൻ, ഹെൽത്ത് സൂപ്പർവൈസർ ശശികുമാർ , മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.