ട്രഷറി തട്ടിപ്പ് കേസ് പ്രതി നെയ്യാറ്റിൻകരയിൽ അറസ്റ്റിൽ
നെയ്യാറ്റിൻകര: ട്രഷറി അക്കൗണ്ടിൽ നിന്നും വ്യാജ ചെക്ക് ഉപയോഗിച്ച് നെയ്യാറ്റിൻകര പെൻഷൻ ട്രഷറി മുഖാന്തരം 18000 രൂപ തട്ടിയെടുത്ത ജൂനിയർ സൂപ്രണ്ട് അരുൺ അറസ്റ്റിൽ. കോട്ടയം ജില്ലയിൽ കറുകച്ചാൽ സബ് ട്രഷറിയിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ജോലി നോക്കി വരുന്ന അരുൺ ചെങ്കൽ വില്ലേജിൽ കോടങ്കര ഉഷസ് വീട്ടിൽ രാജേന്ദ്രൻ - ഉഷ ദമ്പതികളുടെ മകനാണ്. പെൻഷൻ ട്രഷറി അക്കൗണ്ട് ഹോൾഡർ ആയ കമലമ്മയുടെ ട്രഷറി അക്കൗണ്ട് വിവരങ്ങൾ മനസ്സിലാക്കി കമലമ്മയുടെ ട്രഷറി അക്കൗണ്ടിൽ നിന്നും വ്യാജ ചെക്ക് ഉപയോഗിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. അരുണിനെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തു. അരുണിന്റെ അച്ഛൻ മരിച്ച ഒഴിവിലാണ് ട്രഷറിയിൽ ജോലിയിൽ പ്രവേശിച്ചത്.
അന്വേഷണ സംഘത്തിൽ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ രതീഷ് ,അനിൽകുമാർ അസിസ്റ്റന്റ് പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ ജയേഷ് എന്നിവർ ഉണ്ടായിരുന്നു. നിലവിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.