ഡോക്ടർ കെ പ്രതിഭ
താനാളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍
മെഡിക്കോ ലീഗല്‍ പ്രോട്ടോക്കോളിന്‍റെ പുതിയ സര്‍ക്കാര്‍ ഉത്തരവിനു
പിന്നില്‍ വനിതാ ഡോക്ടറുടെ നിയമ പോരാട്ടം. താനാളൂര്‍ കുടുംബാരോഗ്യ
കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പ്രതിഭയാണ് നിയമ
പോരാട്ടത്തിലൂ ടെ കസ്റ്റഡി പീ ഢനങ്ങള്‍ കണ്ടത്തുവാനുള്ള
വൈദ്യ പരിശോധന സംബന്ധിച്ച പുതിയ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനു
പിന്നില്‍ പ്രവര്‍ത്തിച്ചത്.
കസ്റ്റഡി പീഢനങ്ങള്‍ കണ്ടത്തുന്നതിനുള്ള പ്രതികളുടെ ആരോഗ്യ
പരിശോധനകളില്‍ ജസ്റ്റിസ് കെ. നാരായണക്കുറിപ്പ് കമ്മിഷന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ മുഴുവനും വൈദ്യപരിശോധന മാര്‍ഗ്ഗരേഖകളാക്കി
പുറത്തിറക്കണമെന്ന് ആവിശ്യപ്പെട്ട് സര്‍ക്കാറിനെയും പിന്നാലെ കോടതിയെയും
സമീപിച്ചത് വനിതാ ഡോക്ടറായ കെ. പ്രതിഭയായിരുന്നു.
കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും തമിഴ്നാട് ഹൈക്കോടതി മുന്‍
ആക്ടിംഗ് ചീഫ് ജസ്റ്റിസുമായ കെ. നാരായണക്കുറിപ്പിനെ നെടുങ്കണ്ടാം കസ്റ്റഡി മരണം അന്വേഷിക്കവാന്‍ സര്‍ക്കാര്‍ ജുഡീഷ്യൽ കമ്മിഷനായി
ചുമതലപ്പെടുത്തുകയും അന്വേഷണ റിപ്പോര്‍ട്ട് നിയമസഭ അംഗീകരിക്കുകയും ചെയ്തിരുന്നു.
കസ്റ്റഡി പീഢനങ്ങള്‍ കണ്ടത്തുന്നതിനുള്ള കമ്മിഷന്‍ മുന്നോട്ട് വച്ച പൊതു
നിര്‍ദ്ദേശങ്ങള്‍ മാര്‍ഗ്ഗരേഖയായി പുറത്ത് വരാത്തതിനെയും ആന്തരിക
പരിക്കുകള്‍ കണ്ടത്തുന്നതിനും ജുഡീഷ്യല്‍ കമ്മിഷന്‍ നിഷ്കര്‍ഷിച്ച ആരോഗ്യ പരിശോധനകള്‍ നിര്‍ബന്ധമാക്കിയ ശേഷം തുടര്‍ന്ന് സര്‍ക്കുലറിലൂടെ
പിന്‍വലിച്ച നടപടികളിലും അടിയന്തിര ഇടപെടലുകള്‍ ആവിശ്യപ്പെട്ട്. കസ്റ്റഡി പീഢനങ്ങള്‍ കണ്‍ട്ടെത്തുന്നതിനു ആവിശ്യമാകുന്ന ഏത്
പരിശോധനകള്‍ നടത്തുവാനും ഡോക്ടര്‍മാര്‍ക്ക് യാതൊരു തടസ്സവുമില്ലെന്ന്
വ്യക്തതയുള്ള വിധി ഹൈക്കോടതിയില്‍ നിന്നും നിയമ പോരാട്ടത്തിലൂടെ ഡോ.
കെ. പ്രതിഭ പിന്നാലെ നേടിയെടുത്തു.
ഇവര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ വിധിയും
സര്‍ക്കാറിന് സമര്‍പ്പിച്ച ശുപാര്‍ശകളും കൂടി പരിഗണിച്ചാണ് പുതിയ ഉത്തരവ്
ഇപ്പോള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.
അറസ്റ്റിലാകുന്നവർക്കു CRPC 54 പ്രകാരം നടത്തേണ്‍ണ്ട വൈദ്യ
പരിശോധനകള്‍ക്കും മജിസ്‌ട്രേറ്റിന്റെ റിമാന്റിനു ശേഷം ജയില്‍
പ്രവേശനത്തിനായി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിഷ്‌കർഷിക്കുന്ന
പ്രത്യേക ഫോമില്‍ ഡോക്ടര്‍മാര്‍ തയ്യാറാക്കി നൽകേണ്ട ആരോഗ്യ പരിശോധന
റിപ്പോര്‍ട്ടുകള്‍ക്കും വ്യക്തമായ മാനദണ്ഡം ചട്ടപ്രകാരം രൂപപ്പെടുത്തണമെന്ന്
ആവിശ്യപ്പെട്ട് ഡോ. കെ. പ്രതിഭ മുമ്പ് നടത്തിയ നിയമ പോരാട്ടവും വിജയം
കണ്ടിരുന്നു .
2018-ല്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ സേവനം
ചെയ്യുന്ന സമയത്ത് പോലീസ് കസ്റ്റഡിയില്‍ നിന്നും കൊണ്ടുവന്ന പ്രതികളുടെ
വൈദ്യപരിശോധന നടപടികള്‍ ചട്ടപ്രകാരം നടത്തിയതിന്‍റെ പേരില്‍
പോലീസിന്‍റെ അധിക്ഷേപത്തിന് ഡോ. കെ. പ്രതിഭയ്ക്ക് ഇരയാകേണ്ടിവന്നു
പോലീസ് കസ്റ്റഡിയില്‍ നിന്നും അവശനിലയില്‍ ആശുപത്രിയിലെത്തിച്ച
പ്രതികള്‍ക്ക് ആവിശ്യമായ വൈദ്യസഹായം ഉറപ്പാക്കുകയും പരിശോധനകളില്‍
കണ്ടെത്തിയ ക്ഷതങ്ങളും രോഗ വിവരങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍
വ്യക്തമാക്കി കോടതിക്ക് വിട്ടതും പോലീസിന്‍റെ അപ്രീതിക്ക് വനിതാ
ഡോക്ടര്‍ക്ക് ഇരയാകേണ്ടിവന്നു .
പിന്നാലെ ഉണ്ടായ ഭീഷണികള്‍ മുഴുവന്‍ ധൈര്യപൂര്‍വ്വം നിയമപരമായി
ഡോ. കെ. പ്രതിഭ നേരിട്ടു. ഈ സംഭവവുമായി ബന്ധപ്പെട്ടു ഡോക്ടർ
സര്‍ക്കാരിന് നല്കിയ മുഴുവന്‍ ശുപാര്‍ശകള്‍ കോടതി ഇടപെടലുകളെ തുടര്‍ന്ന്
അടിയന്തിര സ്വഭാവത്തില്‍ പരിഗണിച്ച് 2020 ഒക്ടോബര്‍ 31-ന് ആഭ്യന്തര വകുപ്പ്
ഉത്തരവ് പുറത്തിറക്കിയിരുന്നു.
വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മെഡിക്കല്‍
ഓഫീസറായ ഡോ. പ്രതിഭ നേരിട്ട പ്രതിസന്ധികളും, കൃത്യനിര്‍വ്വഹണത്തില്‍
കാണിച്ച നീതിപൂര്‍വ്വമായ ഇടപെടലുകളും ജസ്റ്റിസ് നാരായണക്കുറിപ്പ്പ്
സര്‍ക്കാരിനു സമര്‍പ്പിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ 138 പേജില്‍
അംഗീകാരം വനിതാഡോക്ടർക്ക് നേടിക്കൊടുത്തിരുന്നു.
കസ്റ്റഡി പീഢനങ്ങൾ തടയുന്നതിനും, കണ്ടെത്തുന്നതിനും, ജസ്റ്റിസ് നാരായണക്കുറിപ്പ് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിലൂടെ ആരോഗ്യ-ആഭ്യന്തര വകുപ്പുകളോട് നിഷ്കർഷിച്ച പൊതുമാനദണ്ഡങ്ങൾ മുഴുവനും വ്യക്തതയുള്ള മാർഗ്ഗരേഖകളാക്കി മെഡിക്കോലീഗൽ പ്രോട്ടോക്കോളിൽ ഉൾപ്പെടുത്തണമെന്ന വനിതാ ഡോക്ടറുടെ ആവിശ്യം അംഗീകരിച്ചതോടെ സർക്കാർ ഇത് സംബന്ധിച്ച് ഇപ്പോൾ പുതിയ ഉത്തരവിറക്കുകയായിരുന്നു