മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു

     മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു


നെയ്യാറ്റിന്‍കര : കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ വട്ടവിള ഉള്ളൂര്‍കോണം കോളനി അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗുണഭോക്താക്കളുടെ യോഗത്തിലാണ് കമ്മിറ്റി രൂപീകരണം നടന്നത്. കോളനി നിവാസികളുടെ പ്രതിനിധികള്‍ക്ക് പുറമേ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും നിര്‍മിതി കേന്ദ്രം ഉദ്യോഗസ്ഥരും കമ്മിറ്റിയില്‍ അംഗങ്ങളാണ്. പദ്ധതിയുടെ നിർവഹണം ഉറപ്പ് വരുത്തുന്നതിന്‍റെ ചുമതല ഈ കമ്മിറ്റിക്കാണുള്ളത്. നിര്‍മിതി കേന്ദ്രം  കോളനി നവീകരണം നിര്‍വഹിക്കും. ഒരു കോടി രൂപയാണ് നവീകരണ പ്രവൃത്തികള്‍ക്ക് അനുവദിച്ചിട്ടുള്ളത്.

      മോണിറ്ററിംഗ് കമ്മിറ്റി രൂപീകരണ യോഗം കെ. ആന്‍സലന്‍ എംഎല്‍എ  ഉദ്ഘാടനം ചെയ്തു. കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുധാര്‍ജ്ജുനന്‍ അധ്യക്ഷനായി. പാറശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ അൽവേഡിസ, വാർഡ് മെമ്പർ മേരി, എസ് സി ഓഫീസർ ലിജി തുടങ്ങിയവർ സംസാരിച്ചു

أحدث أقدم