ഹരിതം സഹകരണം: 5 ലക്ഷം മരങ്ങള്‍ പരിസ്ഥിതി ദിനത്തില്‍


ഹരിതം സഹകരണം: 5 ലക്ഷം മരങ്ങള്‍ പരിസ്ഥിതി ദിനത്തില്‍ 



തിരുവനന്തുപരം: അഞ്ച് വര്‍ഷം മുമ്പ് കേരള സര്‍ക്കാര്‍ തുടക്കം കുറിച്ച ഹരിത കേരളം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തീം ട്രീസ് ഓഫ് കേരള എന്ന പേരില്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ ഓരോ വര്‍ഷം ഓരോ ഇനം ഫല വൃക്ഷങ്ങളാണ് നട്ടുപിടിപ്പിച്ചത്. 2018 ല്‍ പ്ലാവ്, 2019 ല്‍ കശുമാവ്, 2020 ല്‍ തെങ്ങ്, 2021 ല്‍ പുളി എന്നിവയാണ് വച്ചു പിടിപ്പിച്ചത്. ഇത്തവണ ഒരു ലക്ഷം മാവിന്‍ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. പരിസ്ഥിതി ദിനത്തില്‍ സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ കോട്ടയം ജില്ലയി ല്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് 9400 സഹകരണ സംഘങ്ങള്‍  വഴി ഒരു മാസത്തിനകം ഒരു ലക്ഷം മാവിന്‍ തൈകള്‍ നട്ടു പിടിപ്പിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ വച്ചു പിടിപ്പിച്ച മരങ്ങളുടെ സംരക്ഷണവും സഹകരണ സംഘങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.






أحدث أقدم