നെയ്യാറ്റിൻകര കളിയിക്കാവിള ദേശീയ പാതയിൽ അപകടങ്ങൾ പതിവാകുന്നു

 

         അപകടക്കെണിയൊരുക്കി                              നെയ്യാറ്റിൻകര ദേശീയപാത


നെയ്യാറ്റിൻകര: നെയ്യാറ്റിൻകര മരുത്തൂർ പാലം മുതൽ അമരവിള പാലം വരെയുള്ള ദേശീയ പാത മരണക്കെണിയായി മാറുന്നു. അപകടങ്ങൾ തുടർക്കഥയാകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് മരണമുൾപ്പെടെ നിരവധി അപകടങ്ങൾ. തമിഴ്നാട് ട്രാൻ സ്പോർട്ട് ബസ് നിയന്ത്രണം വിട്ടു ണ്ടായ അപകടത്തിൽ ഒരാൾ മരി ക്കുകയും രണ്ടുപേർക്ക് ഗുരുതര മായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ദേശീയ പാതയിൽ വാട്ടർ അതോറിറ്റി ആഫീസിന് സമീപം ഗ്രാമം ജങ്ഷനിലാണ് രണ്ടാമത്തെ ദാരുണ അപകട മരണം നടന്നത്. വിദേശത്തുളള മകന് സാധനങ്ങൾ കൊടുക്കാൻ മകനോടൊപ്പം ജോലിചെയ്യുന്ന അമരവിള സ്വദേശിയെ ഏൽപ്പിക്കാൻ പോയതായിരുന്നു ദതമ്പതികൾ. പിന്നിൽ നിന്ന് വന്ന ടിപ്പർ ലോറിയാണ് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. ജോൺസൻ്റെ തലയിലൂടെ ടിപ്പർ ലോറിയുടെ ടയർ കയറിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ പുഷ്പലത ഗുരുതര പരിക്കുകളുമായി തിരുവനന്തപുരം മെഡിക്കകൽ കോളേജിൽ ചികിത്സയിലാണ്. ഗ്രാമം ജംഗ്ഷൻ അപകടങ്ങളുടെ കവലയായി മാറിയിട്ട് കാലം ഒരുപാട് ആയി. ഇന്നലെ ഒരു കാൽനടയാത്രക്കാരനെ ബൈൈക്ക് യാത്രികൻ ഇടിച്ചിടുന്ന സംഭവമുണ്ടായി.

     ഗ്രാമം ജങ്ഷനിൽ തന്നെ കെഎസ്ആർടിസി ബസും ഐഎസ്ആർഒയുടെ ബസും കൂട്ടിയിടിച്ചു. രണ്ട് ബസുകളിലെയും ഡ്രൈവർമാരെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. യാത്രക്കാർക്കും പരിക്ക് പറ്റിയിരുന്നു. കെഎസ്ആർടിസി ഡ്രൈവർ ചെങ്കൽ സ്വദേശി അനിൽകുമാർ, ഐഎസ്ആർഒ ബസ് ഡ്രൈവർ പേട്ട സ്വദേശി സുരേഷ് എന്നിവർക്കാണ് കാലിന് പൊട്ടലേറ്റത്. യാത്രകരായ പതിനഞ്ച് പേർ മെഡിക്കൽ കോളേജിലും, പതിനാല് പേർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും ചികിൽസ തേടി. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ  മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. ഇന്നലെ
നെയ്യാറ്റിൻക ടി ബി ജംഗ്ഷനിൽ ബസ്സും ലോറിയും കൂട്ടിമുട്ടി. നെയ്യാറ്റിൻകര ഭാഗത്തു നിന്നും വിഴിഞ്ഞത്തേയ്ക്ക് കൊണ്ട് പോകാൻ കല്ല് കയറ്റി വന്ന ടിപ്പർ ലോറിയും  തിരുവനന്തപുരം ഭാഗത്തു നിന്നു നെയ്യാറ്റിൻകര ഭാഗത്തേക്ക്‌ വന്ന തമിഴ്നാട് ട്രാൻസ്‌പോർട് ബസും തമ്മിൽ കൂട്ടി മുട്ടി  ലോറിയുടെ ഡ്രൈവർക്കും ബസിലെ ഇരുപതോളം യാത്രക്കാർക്കും പരുക്ക് പറ്റിയിരുന്നു. 
           


  ഗ്രാമം - കൃഷ്ണപുരം ജങ്ഷനിലെ ഈ കൊടും വളവിൽ വാഹനാപകടം പതിവാണ്. ഈ വളവിന് ഇരുവശവുമുളള റോഡുകൾ വീതിയുളളതാണ്. അതിനാൽ വാഹനങ്ങൾ അമിത വേഗതയിലെത്തുകയും ചെയ്യും. അതിനാൽ അപകടങ്ങളും അപകട മരണവും പതിവുമാണ്. ഈ കൊടും വളവ് നേരെയാക്കണമെന്ന ആവശ്യത്തിന്പതിറ്റാണ്ടുകളുടെ പഴക്കവമുണ്ട്. ഇപ്പോൾ കരമന കളിയിക്കാവിള ദേശീയ പതാവികസനത്തിൻ്റെ ഭാഗമായി ഇത് പരിഹരിക്കപ്പെടുമെന്നാണ് ദേശീയപാതാ അധികൃതരുടെ നിലപാട്. ഇവിടെ ദേശീയ പാതാ വികസനം നടത്തുംമുൻപ് ഈ കൊടും വളവ് നേരെയാക്കിയില്ലെങ്കിൽ ഇനിയും ഏറെ മനുഷ്യ ജീവൻ  ഇവിടെ പൊലിയും. ആലുംമൂട് കവലയിൽ സിഗ്നൽ ലൈറ്റും ഗ്രാമം ജംഗ്ഷനിലെ കൊടും വളവിനും അടിയന്തര പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.



വളരെ പുതിയ വളരെ പഴയ