അപകടക്കെണിയൊരുക്കി നെയ്യാറ്റിൻകര ദേശീയപാത
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര മരുത്തൂർ പാലം മുതൽ അമരവിള പാലം വരെയുള്ള ദേശീയ പാത മരണക്കെണിയായി മാറുന്നു. അപകടങ്ങൾ തുടർക്കഥയാകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് മരണമുൾപ്പെടെ നിരവധി അപകടങ്ങൾ. തമിഴ്നാട് ട്രാൻ സ്പോർട്ട് ബസ് നിയന്ത്രണം വിട്ടു ണ്ടായ അപകടത്തിൽ ഒരാൾ മരി ക്കുകയും രണ്ടുപേർക്ക് ഗുരുതര മായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ദേശീയ പാതയിൽ വാട്ടർ അതോറിറ്റി ആഫീസിന് സമീപം ഗ്രാമം ജങ്ഷനിലാണ് രണ്ടാമത്തെ ദാരുണ അപകട മരണം നടന്നത്. വിദേശത്തുളള മകന് സാധനങ്ങൾ കൊടുക്കാൻ മകനോടൊപ്പം ജോലിചെയ്യുന്ന അമരവിള സ്വദേശിയെ ഏൽപ്പിക്കാൻ പോയതായിരുന്നു ദതമ്പതികൾ. പിന്നിൽ നിന്ന് വന്ന ടിപ്പർ ലോറിയാണ് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. ജോൺസൻ്റെ തലയിലൂടെ ടിപ്പർ ലോറിയുടെ ടയർ കയറിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ പുഷ്പലത ഗുരുതര പരിക്കുകളുമായി തിരുവനന്തപുരം മെഡിക്കകൽ കോളേജിൽ ചികിത്സയിലാണ്. ഗ്രാമം ജംഗ്ഷൻ അപകടങ്ങളുടെ കവലയായി മാറിയിട്ട് കാലം ഒരുപാട് ആയി. ഇന്നലെ ഒരു കാൽനടയാത്രക്കാരനെ ബൈൈക്ക് യാത്രികൻ ഇടിച്ചിടുന്ന സംഭവമുണ്ടായി.
ഗ്രാമം - കൃഷ്ണപുരം ജങ്ഷനിലെ ഈ കൊടും വളവിൽ വാഹനാപകടം പതിവാണ്. ഈ വളവിന് ഇരുവശവുമുളള റോഡുകൾ വീതിയുളളതാണ്. അതിനാൽ വാഹനങ്ങൾ അമിത വേഗതയിലെത്തുകയും ചെയ്യും. അതിനാൽ അപകടങ്ങളും അപകട മരണവും പതിവുമാണ്. ഈ കൊടും വളവ് നേരെയാക്കണമെന്ന ആവശ്യത്തിന്പതിറ്റാണ്ടുകളുടെ പഴക്കവമുണ്ട്. ഇപ്പോൾ കരമന കളിയിക്കാവിള ദേശീയ പതാവികസനത്തിൻ്റെ ഭാഗമായി ഇത് പരിഹരിക്കപ്പെടുമെന്നാണ് ദേശീയപാതാ അധികൃതരുടെ നിലപാട്. ഇവിടെ ദേശീയ പാതാ വികസനം നടത്തുംമുൻപ് ഈ കൊടും വളവ് നേരെയാക്കിയില്ലെങ്കിൽ ഇനിയും ഏറെ മനുഷ്യ ജീവൻ ഇവിടെ പൊലിയും. ആലുംമൂട് കവലയിൽ സിഗ്നൽ ലൈറ്റും ഗ്രാമം ജംഗ്ഷനിലെ കൊടും വളവിനും അടിയന്തര പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.