അഡ്വ ഡി രാജു അർബൻ ബാങ്ക് ചെയർമാൻ

       അഡ്വ ഡി രാജു നെയ്യാറ്റിൻകര                  അർബൻ ബാങ്ക്  ചെയർമാൻ


   തിരുവനന്തപുരം: നെയ്യാറ്റിൻകര സഹകരണ അർബൻ ബാങ്കിന്റെ ഭരണസമിതി യോഗം അഡ്വ. ഡി. രാജുവിനെ ചെയർമാനായി ഐകകണ്ഠേന തെരഞ്ഞെടുത്തു. സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പു കമ്മിഷൻ ബാങ്ക് കോൺഫറൻസ് ഹാളിൽ വിളിച്ച് ചേർത്ത യോഗത്തിൽ ആണ് ചെയർമാൻ തെരഞ്ഞെടുപ്പ് നടന്നത് നിലവിൽ അദ്ദേഹം ബാങ്കിന്റെ വൈസ് ചെയർമാൻ ആയിരുന്നു. കഴിഞ്ഞ 30 വർഷമായി അദ്ദേഹം ബാങ്ക് ഭരണസമിതി അംഗമാണ്. നെയ്യാറ്റിൻകര ബാറിലെ അഭിഭാഷകനും, നോട്ടറിയും, വാഴിച്ചൽ ഇമ്മാനുവൽ കോളേജ് നിയമ അദ്ധ്യാപകനും ആണ് പുതിയതായി തെരഞ്ഞെടുത്ത ചെയർമാൻ. യോഗത്തിൽ ഭരണസമിതി അംഗങ്ങളായ അഡ്വ. എസ്. ഗിരീഷ്കുമാർ, അഡ്വ. ബി. ജയചന്ദ്രൻ നായർ, വി എസ്. സന്തോഷ്കുമാർ, ആർ. രത്നസ്വാമി, വി.ബാഹുലേയൻ, റ്റി.കെ. മുരളി,  എസ്. ഗിരിജാദേവി, സി.കെ. വയലറ്റ് തങ്കം, ഡി.ഒ. ശശിലേഖ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ  എം. സുജാത എന്നിവർ പങ്കെടുക്കുകയും തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ  അനിൽകുമാർ നേതൃത്വം നൽകുകയും ചെയ്തു.





أحدث أقدم