നെയ്യാറ്റിൻകര ഗവൺമെൻ്റ് ഗേൾസിന് പുതിയ കെട്ടിടം

 പുതിയ ബ്ലോക്ക് മന്ത്രി വി ശിവൻകുട്ടി              ഉദ്ഘാടനം ചെയ്യുന്നു

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്‍റെയും  മികവ് ഉത്സവത്തിന്‍റെയും ഉദ്ഘാടനം  കെ. ആന്‍സലന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി നിർവഹിച്ചു. ഇടതുപക്ഷ സർക്കാരിൻ്റെ വികസന കാഴ്ചപ്പാട് പൊതുവിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ച മാറ്റങ്ങൾ മന്ത്രി ചൂണ്ടിക്കാട്ടി. സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർഥികൾ ഒഴുകിയെത്തുന്നത് പൊതു വിദ്യാലയങ്ങളുടെ മേന്മയുടെ സാക്ഷ്യപത്രമാണ് എന്ന് മന്ത്രി പറഞ്ഞു 



     12,000 ചതുരശ്രയടിയില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച കെട്ടിടത്തിന്‍റെ ഒന്നാം നില ഉദ്ഘാടനം ചെയ്തതോടെ സ്കൂളിലെ ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ മുഴുവന്‍ ഈ ബ്ലോക്കിലാകും. രണ്ടു കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മുനിസിപ്പൽ ചെയർമാൻ  പി കെ രാജമോഹനൻ , ജീവൻ ബാബു ഐ.എ.എസ് ,  പ്രിയ സുരേഷ്, ഡോക്ടർ എം എ സാദത്ത്,  അജിത,  കെ കെ ഷിബു, എസ് രാഘവൻ നായർ, ജി സജികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.


ഗ്രാനൈറ്റ്, മാർബിൾ ,ടൈൽസ്                    എന്നിവയ്ക്ക് സമീപിക്കുക







!





أحدث أقدم