പനങ്ങാട്ടുകരി ഏലായിലെ വയലിൽ മണ്ണിട്ട് നികത്തി

            പനങ്ങാട്ടുകരി ഏലായിൽ                    അനധികൃത മണ്ണിട്ട് നികത്തൽ


നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയിലെ പനങ്ങാട്ടുകരി    ഏലായിൽ അനധികൃത വയൽ നികത്തൽ. ചിറക്കുളത്തിന് സമീപമുള്ള ഏക്കറുകണക്കിനുള്ള വയലിൻ്റെ ഒരു ഭാഗത്താണ് ടിപ്പറിൽ മണ്ണ് ഇറക്കി നികത്തുന്നത്. രാത്രിയുടെ മറപറ്റി നടത്തിയ മണ്ണടി നാട്ടുകാർ സംഘടിച്ച് പ്രതിരോധിച്ചതിനെ തുടർന്ന് നിറുത്തിവച്ചു. വേനൽക്കാലത്തു പോലും വറ്റാത്ത ചിറക്കുളത്തിനു സമീപത്താണ് മണ്ണിട്ട് ഉയർത്തിയത്. നെയ്യാറ്റിൻകര കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി. അനധികൃത വയൽ നികത്തലിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന്  കിസാൻ സഭ നേതാവ് സി ഷാജിയും ബി കെ എം യു നേതാവ് എസ് ജോണിയും അറിയിച്ചു.









أحدث أقدم