നെയ്യാർ മേള സെപ്റ്റംബർ 2 മുതൽ

 നെയ്യാർ മേള സെപ്റ്റംബർ 2 മുതൽ


നെയ്യാറ്റിൻകര: ഓണത്തിനോടനുബന്ധിച്ച്  നെയ്യാറ്റിൻകരയിൽ നടത്തിവരുന്ന നെയ്യാർ മേളയുടെ സംഘാടക സമിതി യോഗം ചേർന്നു. നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം കെ ആൻസലൻ എം എൽ എ ഉദ്ഘാടനം ചെയ്തു.  വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര പ്രസിഡൻ്റ് സുരേഷ് കുമാർ അദ്ധ്യക്ഷനായ യോഗത്തിൽ നഗരസഭ ചെയർമാൻ പി കെ രാജ്മോഹൻ, വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്കിളിൻ, കൗൺസിലർമാരായ കൂട്ടപ്പന മഹേഷ്, സി പി ഐ എം ഏര്യ സെക്രട്ടറി  ടി ശ്രീകുമാർ, കെ കെ ഷിബു, സി പി ഐ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റിയംഗം വി എസ് സജീവ്കുമാർ, ഡിസിസി സെക്രട്ടറി മഞ്ചവിളാകം ജയൻ, കൊടങ്ങാവിള വിജയകുമാർ, മുരുകേശനാശാരി, ആറാലുംമൂട് മുരളീധരൻ, ഫ്രാൻ സെക്രട്ടറി എസ് കെ ജയകുമാർ, തലയൽ പ്രകാശ്, ഇരുമ്പിൽ വിജയൻ, പി പ്രദീപ്, എം  രാജ് മോഹൻ, ഗിരീഷ് പരുത്തിമഠം, ഒഡേസ സുരേഷ്, സജിലാൽ തുടങ്ങിയവർ സംസാരിച്ചു. പി കെ രാജ് മോഹൻ സ്വാഗത സംഘം ചെയർമാനായും ഷാനവാസ് ജനറൽ കൺവീനറുമായ സംഘാടക സമിതിയും 17 സബ് കമ്മിറ്റികളും രൂപീകരിച്ചു. സെപ്റ്റംബർ 2 മുതൽ 18 വരെ ആറാലുംമൂട് കാളച്ചന്ത അങ്കണത്തിലാണ് മേള സംഘടിപ്പിക്കുന്നത്.





أحدث أقدم