നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വികസനത്തിൻ്റെ വസന്തകാലം
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഓക്സിജന്‍ പ്ലാന്‍റ്, കുട്ടികളുടെ ഐസിയു യൂണിറ്റ്, ദന്തല്‍ എക്സ്റേ യൂണിറ്റ്, ദന്തല്‍ എക്സ്റേ മന്ദിരം എന്നിവയുടെ ഉദ്ഘാടനവും നടന്നു. അതോടൊപ്പം മാവിളക്കടവ്, പഴയകട എന്നിവിടങ്ങളിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്‍ററുകളുടെ ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടു.. 180 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചത്.
ജനറല്‍ ആശുപത്രിയില്‍ ചേരുന്ന ചടങ്ങില്‍ കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ്കുമാര്‍ സ്വാഗതം ആശംസിച്ച യോഗത്തിൽ, നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ പി.കെ രാജ്മോഹനന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ഷൈലജാബീഗം, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എസ്. സുനിത, വി.ആര്‍ സലൂജ, എം. ജലീല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ് ബിനു,, നഗരസഭ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ജെ. ജോസ് ഫ്രാങ്ക്ളിന്‍, കെ.കെ ഷിബു, ആര്‍. അജിത, ഡിഎച്ച്എസ് ഡോ. പ്രീത, ഡിഎംഒ ഡോ. ജോസ് ഡിക്രൂസ്, ഡിപിഎ ഡോ. ആശാ വിജയന്‍, വിവിധ രാഷ്ട്രീയ കക്ഷി നതാക്കളായ റ്റി. ശ്രീകുമാര്‍, എ എസ് ആനന്ദകുമാർ,, കൂട്ടപ്പന മഹേഷ്, കൊടങ്ങാവിള വിജയകുമാര്‍, ആറാലുംമൂട് മുരളീധരന്‍, ആശുപത്രി സൂപ്രണ്ട് ഡോ. വത്സല എന്നിവര്‍ പ്രസംഗിച്ചു.
..........................................................................