45 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

 45 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

നെയ്യാറ്റിൻകര . : അമരവിള എക്സൈസ്  സംഘം നടത്തിയ വാഹന പരിശോധനയിൽ 45 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി.  തിങ്കളാഴ്ച രാവിലെ ഏഴരയോടെ കൊറ്റാമത്ത് നടത്തിയ വാഹന പരിശോധനയിലാണ് രാജസ്ഥാൻ സ്വദേശി രാമാനന്ദ പണ്ഡ്യ (31) യാണ് രേഖകളില്ലാത്ത പണവുമായി പിടിയിലായത്. ഓറഞ്ച് ഓൾവോ ബസ്സിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇയാൾ. അമരവിള എക്സൈസ് ഇൻസ്പെക്ടർ വി എ വിനോജ്, അസ്സിസ്റ്റൻ്റ്  എക്സൈസ്ഇൻസ്പെക്ടർ ബിനോജ്, പ്രിവൻ്റീവ് ഓഫീസർ ബി സി സുധീഷ്, സിഇഒമാരായ ബിനു, നിശാന്ത്, ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫീസർ ജസ്റ്റിൻ രാജ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പണം തിരുവനന്തപുരത്ത്എത്തിക്കുകയായിരുന്നു ഇയാളുടെ ജോലി എന്നറിയുന്നു. ഒരു തവണ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് പണം  എത്തിക്കുന്നതിന് 4000 രൂപയാണ് ഇയാളുടെ പ്രതിഫലമെന്നും ഇയാൾ പറ‍ഞ്ഞതായാണ് വിവരം.  ഇത്തരത്തിൽ കിട്ടിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു തിങ്കളാഴ്ച പഴുതടച്ച പരിശോേധനമന‌ത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്താൽ ഈ സംഘത്തെ കുറിച്ച്കൂടുതൽ വിവരം ലഭ്യമാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.







أحدث أقدم