കെ.എസ്.ആർ.ടി.സി തീർത്ഥാടനടൂറിസം സർക്യൂട്ടും വമ്പൻ ഹിറ്റ്

കെ.എസ്.ആർ.ടി.സി തീർത്ഥാടനടൂറിസം സർക്യൂട്ടും വമ്പൻ ഹിറ്റ് 

നെയ്യാറ്റിൻകര: വിവിധ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഭക്തജനങ്ങൾക്കായി സുഗമമായ ദർശന സൗകര്യം ഒരുക്കാനായി കെ എസ് ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ ആരംഭിച്ച പിൽഗ്രിം ടൂറിസം പാക്കേജ് നെയ്യാറ്റിൻകരയിൽ വമ്പൻ ഹിറ്റായി. ഇക്കഴിഞ്ഞ രാമായണ മാസത്തിലാണ് നാലമ്പല ദർശന പാക്കേജിന് തുടക്കം കുറിച്ചത്. കൂടൽമാണിക്യം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ ദർശനവും മുൻകൂർ വഴിപാട് സൗകര്യവും യാത്രയുടെ സവിശേഷതകളായിരുന്നു. 

      നെയ്യാറ്റിൻകരയിൽ നിന്ന് അഞ്ച് ട്രിപ്പുകൾ നാലമ്പല പാക്കേജിൽ ഓപ്പറേറ്റ് ചെയ്തു. ചിങ്ങമാസത്തിൽ ബജറ്റ് ടൂറിസം വിഭാഗം പ്രഖ്യാപിച്ച ആറന്മുള വള്ള സദ്യ - പഞ്ചപാണ്ഡവ ക്ഷേത്ര പാക്കേജ് സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ചത് നെയ്യാറ്റിൻകരയിൽ നിന്നാണ്. ഇതിനകം 2 ട്രിപ്പുകൾ പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം ഓപ്പറേറ്റ് ചെയ്തു. എസ്.മുഹമ്മദ് ബഷീർ ചെയർമാനും ,എൻ . കെ.രഞ്ജിത്ത് കോ - ഓർഡിനേറ്ററും ആയ ബജറ്റ് ടൂറിസം സെല്ലിന്റെ പിൽഗ്രിം പാക്കേജുകൾക്ക് വി.അജയകുമാരൻ തമ്പി (PH: 9809494954) ആണ് നേതൃത്വം നൽകുന്നത്. തീർത്ഥാടന പാക്കേജുകളിൽ നിന്നായി മാത്രം ഡിപ്പോ ഇതിനകം മൂന്ന് ലക്ഷത്തിൽപ്പരം രൂപ സ്വരൂപിച്ചു. *തീർത്ഥാടനടൂറിസം യാത്രകളിലെ മികച്ച സർവ്വീസ് ഓപ്പറേഷന് അജയകുമാരൻ തമ്പിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ ആദരിച്ചു.* 

       നെയ്യാറ്റിൻകരയിലെ തീർത്ഥാടനയാത്രകളിൽ അജയകുമാറിന്റെ നേതൃത്വത്തിൽ രാമായണ കഥാഖ്യാനം, വിൽപാട്ട് ശീലുകളുടെ അവതരണം, അക്ഷരശ്ലോകം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്തംബർ മാസത്തിൽ നെയ്യാറ്റിൻകരയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ആറ്റിൻകര പള്ളി, കന്യാകുമാരി എന്നിവിടങ്ങളിലേക്കുള്ള പിൽഗ്രിം ട്രിപ്പ് നവംബർ ആദ്യം ഉണ്ടായിരിക്കും. ടൂറിസം പാക്കേജുകളുടെ വിശദാംശങ്ങൾക്ക് 98460 67232 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

أحدث أقدم