സ്വച്ഛ് അമ്യത് മഹോത്സവ് കെ ആൻസലൻ എം എൽ എ ഉദ്ഘാടനം ചെയ്തു
നെയ്യാറ്റിൻകര: സ്വച്ഛ് അമ്യത് മഹോത്സവ് പരിപാടിയുടെ പ്രചരണ റാലിയും ജനകീയ ശുചീകരണവും കെ ആൽസലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ശുചിത്വ ബോധവും ശുചിത്വ സംസ്കാരവും സ്വന്തം വീടുകളിൽ നിന്നുമാണ് ലഭിക്കേണ്ടത്. അതിൽ രക്ഷകർത്താക്കൾക്കും അധ്യാപകർക്കും മുഖ്യപങ്കാണ് വഹിക്കാൻ കഴിയുന്നതെന്നും ഉദ്ഘാടകൻ പറഞ്ഞു.
നഗരസഭ ചെയർമാൻ പി കെ രാജ് മോഹൻ അധ്യക്ഷനായ ചടങ്ങിൽ ആരോഗ്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ സ്വാഗതം പറഞ്ഞു.നഗരസഭ അങ്കണത്തിൽ നിന്നുമാരംഭിച പ്രചരണ റാലി നെയ്യാറ്റിൻകര എസ് ഐ ആർ സജീവ് ഫ്ലാഗ് ഓഫ് ചെയ്തു. അക്ഷയ കോംപ്ലക്സിൽ അവസാനിച്ച റാലിയിൽ മാസ്റ്റർ ആദർശ്, നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, സ്റ്റാൻൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ എൻ കെ അനിതകുമാരി, ആർ അജിത, എം എ സാദത്ത്, കൗൺസിലർമാരായ ഷിബു രാജ് കൃഷ്ണ, സുജിൻ, നഗരസഭ സെക്രട്ടറി ആർ മണികണ്ംൻ, ശശികുമാർ, ഗിരീഷ് പരുത്തിമഠം തുടങ്ങിയവർ പങ്കെടുത്തു.