നെയ്യാർ മേളയ്ക്ക് തിരിതെളിഞ്ഞു
നെയ്യാറ്റിൻകര: നെയ്യാർ മേള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏര്യ കമ്മിറ്റിയാണ് നെയ്യാർ മേള സംഘടിപ്പിക്കുന്നത്. ഇന്നലെ മുതൽ 18 വരെ ആറാലുംമൂട് തലയൽ കേശവൻ നായർ നഗറിലാണ് മേള.
വ്യാപാര മേളയും സാംസ്കാരിക സദസ്സുകളും ചേർന്നതാണ് മേള. നഗരസഭ ചെയർമാൻ അദ്ധ്യക്ഷനായ യോഗത്തിൽ സി കെ ഹരീന്ദ്രൻ എം എൽ എ, കെ ആൻസലൻ എം എൽഎ,, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാർ, സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, സി പി ഐ എം ഏര്യ സെക്രട്ടറി ടി ശ്രീകുമാർ ,സി പി ഐ മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ, , എം ബാബു ജാൻ, പ്രിയ സുരേഷ്, എൻ കെ അനിതകുമാരി, കെ കെ ഷിബു, മേള ജനറൽ കൺവീനർ എം ഷാനവാസ്, ജോസ് ഫ്രാങ്ക്ളിൻ, കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, ഷാമില, എം സുരേഷ് കുമാർ, എം രാജ് മോഹൻ, പി പ്രദീപ് കുമാർ, തലയൽ പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. പകൽ വീട്ടിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്തു. തുടർന്ന് മ്യൂസിക് വേവ്സ് തിരുവനന്തപുരം അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരുന്നു.