സെമിനാറിൽ യുവകലാ സാഹിതി സംസ്ഥാന പ്രസിഡൻ്റ് ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാക്ഷണം നടത്തി. സാംസ്കാരിക വിപ്ലവം നടത്തി ജനങ്ങളെ പ്രബുദ്ധരാക്കുന്ന ഏറെ ശ്രമകരമായ ദൗത്യമാണ് സാംസ്കാരിക, സാമൂഹ്യ പ്രവർത്തകർ ചെയ്ത് വരുന്നതെന്ന് ലീലാകൃഷ്ണൻ ഓർമ്മിപ്പിച്ചു. അണ്ണാ വൈകുണ്ഠ സ്വാമിയും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും നാരായണ ഗുരുവും പിടി ഭട്ടതിരിപ്പാടും വയലാറും തോപ്പിൽ ഭാസിയും ഉൾപ്പെടെ അനേകം പേർ ഈ സാംസ്കാരിക വിപ്ലവത്തിൻ്റെ പതാക വാഹകരായിരുന്നു.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ, പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവംഗം സി ദിവാകരൻ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിലംഗം വി പി ഉണ്ണികൃഷ്ണൻ, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, സംസ്ഥാന കൗൺസിലംഗം അരുൺ കെ എസ്, വി ശശി എം എൽ എ, ഡെപ്യൂട്ടി മേയർ പി കെ രാജു, കെ എസ് മധുസൂദനൻ നായർ, വെങ്ങാനൂർ ബ്രൈറ്റ്, ജയചന്ദ്രൻ കല്ലിംഗൽ, ആർ എസ് ജയൻ, മണ്ഡലം സെക്രട്ടറി എ എസ് ആനന്ദകുമാർ, ആൻ്റസ്, ശരൺ, ജി എൻ ശ്രീകുമാരൻ തുടങ്ങിയവർ സംസാരിച്ചു.