മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് എതിരെ വാർത്തകൾ നൽകുന്നു: അഡ്വ കെ പ്രകാശ് ബാബു
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാ സമ്മേളനങ്ങൾ നടക്കുന്ന അവസരങ്ങളിൽ എല്ലാക്കാലാവും മാധ്യമങ്ങൾ തെറ്റായ വാർത്തകൾ രചിച്ചും, പ്രദർശിപ്പിച്ചും തങ്ങളുടെ സ്വർദ്ധത താല്പര്യങ്ങളും, കമ്മ്യൂണിസ്റ്റ് വിരോധവും ഇടകലർത്തി പൊതുജനങ്ങളെ വിഡ്ഢികളാക്കാറുണ്ട്. പാർട്ടിക്കുള്ളിൽ വിഭാഗീയതയെന്നും പാർട്ടിയിൽ ആഭ്യന്തര വിഷയങ്ങൾ നിറഞ്ഞിരിക്കുന്നുവെന്നുമെല്ലാം എക്കാലവും കേൾക്കാറുണ്ട്. പാർട്ടിയുടെ ഏറ്റവും അടിത്തട്ടിലുള്ള ഒരു ലോക്കൽ സമ്മേളനത്തിന്റെ വാർത്ത പ്രചരിപ്പിക്കുമ്പോൾ പോലുമിക്കൂട്ടർ ഇത് ശ്രദ്ധാപൂർവ്വം ഇടകലർത്താറുണ്ടെന്നത് ഒരു നിഷ്പക്ഷരായ ആസ്വാധകർക്കു പോലും ലളിതമായി മനസ്സിലാകുന്നതാണ്
ഏറ്റവും ചിട്ടയായി നടക്കുന്ന ഒന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാ സമ്മേളനങ്ങൾ.അതിൽ തന്നെ പ്രതിനിധി സമ്മേളനമാകട്ടെ കൃത്യമായി കമ്മിറ്റികൾ വിലയിരുത്തി തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ മാത്രം അടങ്ങുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് പുറത്തുനിന്ന് പ്രതിനിധിയല്ലാത്തയൊരു പാർട്ടി പ്രവർത്തകനുപോലും സമ്മേളനയിടത്തിലേക്ക് പ്രവേശനം കാണില്ല പിന്നെയല്ലേ മാധ്യമങ്ങൾ....?
ഒളിഞ്ഞും,മറഞ്ഞും അവിടെയിടെ ചുറ്റി പറ്റി നിന്ന് സമ്മേളന ഹാളിൽ നിന്ന് പുറത്തേക്ക് വീണുകിട്ടുന്ന ചില വാക്കുകളെ വാർത്തകൾക്കായി തങ്ങൾക്ക് അനുസൃതമായി വളച്ചൊടിച്ച് അവർ പ്രദർശിപ്പിക്കുന്നു.
ഈ സമ്മേളന കാലത്ത് തന്നെ പല ജില്ലാ സമ്മേളനങ്ങളെപറ്റിയും ഇത്തരത്തിലുള്ള ഒട്ടനവധി വാർത്തകൾ തെളിഞ്ഞിരുന്നു. ...
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നതിനാണ് കമ്മിറ്റികളും, സമ്മേളനങ്ങളും ചേരുന്നത് അവിടെ വിമർശനങ്ങളുണ്ടായേക്കാം , സ്വയം വിമർശനങ്ങളുമുണ്ടാകാം വാസ്തവത്തിൽ ഈ വിമർശനങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ വ്യത്യസ്തമാക്കുന്നതും അവയിൽ ഉൾക്കൊള്ളേണ്ടവയെ ഉൾക്കൊണ്ടും മറുപടി അർഹിക്കുന്നതിനുനൽകിയുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുള്ള പ്രയാണമാരംഭിക്കുന്നത്.എന്നാൽ കേരളത്തിലെ മാധ്യമങ്ങൾ അവരുടെ ഉള്ളിലെ കമ്മ്യൂണിസ്റ്റ് വിരോധം പ്രകടമാക്കാനാണ് ഇത്തരം അവസരങ്ങൾ ഉപയോഗിക്കുന്നത്.
ഇതിന്റെ നവീനമായ രൂപങ്ങളിൽ ഒന്നാണ് CPI യിൽ ഭിന്നതയെന്നും CPI സംസ്ഥാന അസ്സി. സെക്രട്ടറി സ. കെ. പ്രകാശ് ബാബു പാർട്ടിയിലെ ഒരു പക്ഷത്ത് നിന്ന് മറ്റൊന്നിലേക്ക് മാറിയെന്നുമൊക്കെയുള്ള മാധ്യമങ്ങൾ ചമച്ച കുപ്രചരണങ്ങൾ. ഇവ പുറത്ത് വന്നതോടെ സമൂഹ മാധ്യമങ്ങളിലടക്കമീവാർത്ത വളരെ വലിയ ചർച്ചകൾക്ക് വിധേയമായി.
ഈ വാർത്തകളുടെ അവതരണം കണ്ടാൽ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ചേരുന്ന വേളയിൽ മാധ്യമങ്ങളെ എം. എൻ. സ്മാരകത്തിലേക്ക് ക്ഷണിച്ചു വരുത്തി കമ്മിറ്റിയിൽ അവരെ കൂടി ഉൾപ്പെടുത്തിയാണോ..?ചേർന്നതെന്ന സംശയം പോലുമുണ്ടാകും അത്തരത്തിലാണ് വാർത്തകൾ.
എന്നാൽ മാധ്യമങ്ങളുടെ ഈ വാർത്തകളെ വ്യഭിചരിക്കുന്ന ഹീന പ്രവർത്തിയോടുള്ള മറുപടിയെന്നവണ്ണമാണ് സ. പ്രകാശ് ബാബു ഇന്ന് ഇതിനോടുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്
" എനിക്ക് ഒരു പക്ഷം മാത്രമേയുള്ളു അത് CPI പക്ഷമാണ് അതിൽ എന്നെ വിശ്വസിക്കാം. CPI യിലും ഒരു പക്ഷമേ പാടുള്ളു അതിൽ ഞാൻ വിശ്വാസിക്കുന്നു ".