കേരളത്തിൽ കഴിഞ്ഞവർഷം വിറ്റഴിച്ചത് 2000 കോടി രൂപയുടെ പ്രമേഹം നിയന്ത്രണ മരുന്നുകളെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇൻസുലിനും ഗുളികകളും ഉൾപ്പെടെയാണിത്. കഴിഞ്ഞ സാമ്പത്തികവർഷത്തെ ശരാശരി കണക്കുകൾ പ്രകാരം 15000 കോടി രൂപയുടെ വിവിധ മരുന്നുകളാണ് സംസ്ഥാനത്ത് വിൽക്കുന്നത്. അതിൽ 15 ശതമാനത്തോളം പ്രമേഹനിയന്ത്രണ ഔഷധങ്ങളാണ്.ദേശീയതലത്തിൽ ഇത് 10 ശതമാനത്തോളമാണ്.വിൽപനയിൽ രണ്ടാംസ്ഥാനത്ത് പ്രമേഹനിയന്ത്രണ മരുന്നുകളാണ്.ഹൃദ്രോഗമരുന്നുകളാണ് ഒന്നാമത്.ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്ന് പ്രമേഹ സങ്കീർണതയാണ്.
ലോക പ്രമേഹദിനമായ ഇന്ന് കേരളത്തിൽ ഒരുവർഷം രോഗികൾ കഴിച്ച മരുന്നുകളുടെ വില കേട്ടാൽ ഞെട്ടും
SURESH
Tags
Health