കാട്ടാക്കടയിലെ സ്കൂളിൽ പ്യൂൺ തൂങ്ങി മരിച്ചതിനു പിന്നിലെ കാരണം കണ്ടെത്താനായില്ല

കാട്ടാക്കടയിലെ സ്കൂളിൽ പ്യൂൺ തൂങ്ങി മരിച്ചതിനു പിന്നിലെ കാരണം കണ്ടെത്താനായില്ല

തി​രു​വ​ന​ന്ത​പുരം:  കാട്ടാക്കടയിലെ സ്കൂളിൽ പ്യൂ​ൺ മരിച്ച നി​ല​യി​ൽ         ക​ണ്ടെ​ത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കാ​ട്ടാ​ക്ക​ട പി​ ആ​ര്‍ വി​ല്യം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി    സ്‌​കൂ​ളി​ലെ പ്യൂ​ണാ​യി ജോ​ലി ചെ​യ്തി​രു​ന്ന നെ​ല്ലി​മൂ​ട് ന​വ്യാ ഭ​വ​നി​ല്‍ ന​വീ​ൻ (24) ആ​ണ് ഇന്നലെ മ​രി​ച്ച​ത്. സ്‌​കൂ​ള്‍ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ്    മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.വൈ​കു​ന്നേ​രം അ​ഞ്ച​ര‌​യോ‌​ടെ​യാ​യിരുന്നു സം​ഭ​വം. മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ന​ട​ന്ന അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് വി​ശ്ര​മ​ത്തി​ല്‍ ആ​യി​രു​ന്ന ന​വീ​ന്‍ ര​ണ്ടാ​ഴ്ച മു​ന്‍​പാ​ണ്            തി​രികെ ജോ​ലി​യിൽ പ്ര​വേ​ശി​ച്ച​ത്. ആത്മമഹത്യയ്ക്ക് കാരണമായ യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. സംഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്. 

വളരെ പുതിയ വളരെ പഴയ