തിരുവനന്തപുരം: കാട്ടാക്കടയിലെ സ്കൂളിൽ പ്യൂൺ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കാട്ടാക്കട പി ആര് വില്യം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്യൂണായി ജോലി ചെയ്തിരുന്ന നെല്ലിമൂട് നവ്യാ ഭവനില്‍ നവീൻ (24) ആണ് ഇന്നലെ മരിച്ചത്. സ്കൂള്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന അപകടത്തെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്ന നവീന്‍ രണ്ടാഴ്ച മുന്‍പാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ആത്മമഹത്യയ്ക്ക് കാരണമായ യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.