പ്രമുഖ മാധ്യമ പ്രവർത്തകൻ ജി എസ് ഗോപീ കൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവർത്തകൻ ജി എസ്. ഗോപീകൃഷ്ണൻ അന്തരിച്ചു. 48 വയസായിരുന്നു. അമൃത ടിവി മുൻ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു. എ സിവി തിരുവനന്തപുരം ലേഖകനും, കൗമുദി ടിവിയിൽ ന്യൂസ് എഡിറ്ററുമായിരുന്നു. അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ടി സതീശൻ, മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങി നിരവധി പേർ ഗോപീകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു. സംസ്ക്കാരം നാളെ ഉച്ചക്ക് 2 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. പ്രസ് ക്ലബ്ബ് അംഗവും കേരള പത്രപ്രവർത്തക യൂണിയൻ മുൻ ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.