നെയ്യാറ്റിൻകര സർക്കിൾ സഹകരണ യൂണിയൻ വാരാഘോഷം ഉദ്ഘാടനം ചെയ്തു

 നെയ്യാറ്റിൻകര സർക്കിൾ സഹകരണ യൂണിയൻ വാരാഘോഷം ഉദ്ഘാടനം ചെയ്തു


നെയ്യാറ്റിൻകര: നെയ്യാറ്റിൻകര സർക്കിൾ സഹകരണ യൂണിയൻ സഹകരണ വാരാഘോഷദിനാചരണം പതാക ഉയർത്തലോടെ ആരംഭിച്ചു.. വഴിമുക്ക് റഷീദ് ആഡിറ്റോറിയത്തിൽ രാവിലെ 9.30 ന്  സഹകാരി സംഗമവും സെമിനാറും കെ. ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 

  നെയ്യാറ്റിൻകര സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ബി എസ് ചന്തു അദ്ധ്യക്ഷനായ ഉദ്ഘാടന യോഗത്തിൽ നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി കെ രാജമോഹനൻ, സ്റ്റാൻൻ്റിങ് കമ്മിറ്റി ചെയർമാൻ എം എ സാദത്ത്, സഹകരണ വേദി സംസ്ഥാന സെക്രട്ടറി എൻ ഭാസുരാംഗൻ, ജോയിൻ്റ് രജിസ്ട്രാർ ഇ നിസാമുദ്ദീൻ, സർക്കിൾ സഹകരണ യൂണിയൻ അംഗം അഡ്വ എസ് അജയകുമാർ,  നെയ്യാറ്റിൻകര അസിസ്റ്റൻ്റ് രജിസ്റ്റാർ ആർ പ്രമീള, നാരായണൻ നായർ, എം ആർ സൈമൺ, ആർ നടരാജൻ, ടി ഡൊമനിക്, ബി ആർ അനിൽ കുമാർ,  തുടങ്ങിയവർ സംസാരിച്ചു.

       

തദവസരത്തിൽ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗ, പ്രബന്ധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് നേടിയ അവണാകുഴി സർവ്വീസ് സഹകരണ ബാങ്ക്, ബാലരാമപുരം സർവ്വീസ് സഹകരണ ബാങ്ക്, വള്ളിച്ചിറ പട്ടികജാതി സഹകരണസംഘം, നെല്ലിമൂട് വനിതാ സഹകരണ സംഘത്തെയും ആദരിക്കുകയും സഹകാരികളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും, മുതിർന്ന സഹകാരികളെയും വിരമിച്ച സഹകാരികളേയും ആദരിച്ചു.
         'മുഖ്യധാര സഹകരണ വിദ്യാഭ്യാസം പ്രൊഫഷണൽ മാനേജ്മെൻറ്'' എന്ന വിഷയം എസ് രാധാകൃഷ്ണൻ അവതരിപ്പിച്ചു. എ പ്രതാപചന്ദ്രൻ മോഡറേറ്ററായ ചർച്ചയിൽ സഹകരണ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.



أحدث أقدم