നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ പിടികൂടി.

  നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ പിടികൂടി.


നെയ്യാറ്റിൻകര: അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ തമിഴ്നാട്ടിൽ നിന്നും കടത്തിക്കൊണ്ടു വന്ന നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ പിടികൂടി.തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്നും പിക്കപ്പ് വാനിൽ കൊണ്ടുവന്ന 50 കിലോ വീതം തൂക്കം വരുന്ന 30 ചാക്ക് പ്ലാസ്റ്റിക്ക് കവറുകളാണ് കണ്ടെത്തിയത്. കൂടാതെ 3 കർട്ടൻ ബോക്സ് പടക്കം, 10 കർട്ടൻ ബോക്സ് ഫുഡ് കണ്ടെനുറുകൾ, 3 പ്ലാസ്റ്റിക്ക് ചാക്കുകളിലായി പ്രിൻറിംഗ് പ്ലേറ്റുകളുംം കണ്ടെത്തി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ എസ്.കെ യുടെ നിർദ്ദേശപ്രകാരം എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ആർ.ബിനോയ്, പ്രിവൻ്റീവ് ഓഫീസർ എസ്.ബിജു, സിവിൽ എക്സൈസ് ഓഫീസർ രാജേഷ് ആർ.എസ് തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി. കണ്ടെത്തിയ ഉല്പന്നങ്ങൾ നഗരസഭയ്ക്ക് കൈമാറിയതായി എക്സൈസ് അധികൃതർ അറിയിച്ചു.


أحدث أقدم