വിള ഇൻഷ്വറൻസ്: 10 കോടി അനുവദിച്ചു

 വിള ഇൻഷ്വറൻസ്: 10 കോടി അനുവദിച്ചു

 തിരുവനന്തപുരം:  വിള ഇൻഷുറൻസ് ആനുകൂല്യം 10  കോടി രൂപ അനുവദിച്ചു - കൃഷിമന്ത്രി പി പ്രസാദ്. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം കർഷകർക്കുള്ള നഷ്ടപരിഹാര തുകയായി 10 കോടി രൂപ അനുവദിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. 01.04.2021 മുതൽ 22.09.2022 വരെയുള്ള കൃഷിനാശ  റിപ്പോർട്ട് പ്രകാരം കർഷകർക്ക് വിതരണം ചെയ്യാനുണ്ടായിരുന്ന കുടിശ്ശിക തുകയിലാണ് 10 കോടി രൂപ അധിക ധനാനുമതി ലഭിച്ചിരിക്കുന്നത്. ശേഷിക്കുന്ന തുക എത്രയും വേഗം കർഷകർക്കു നൽകുന്നതിനു നടപടികൾ സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

أحدث أقدم