ഐസൊലേഷൻ വാർഡ് സജ്ജമാകുന്നു

ഐസൊലേഷൻ വാർഡ് സജ്ജമാകുന്നു

നെയ്യാറ്റിൻകര: പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പൂവാർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പൂവാർ ഫാമിലി ഹെൽത്ത് സെന്ററിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ഐസോലേഷൻ വാർഡ് സജ്ജമാകുന്നു.കോവിഡും മറ്റ് പകർച്ചവ്യാധികളും നേരിടുന്നതിനായി ആരോഗ്യമേഖലയെ സജ്ജമാക്കുന്നതിനാണ് ഓരോ നിയോജക കമണ്ഡലങ്ങളിലും ഓരോ ഐസൊലേഷൻ വാർഡുകൾ വീതം ആരോഗ്യവകുപ്പ് ഒരുക്കുന്നത്.പൂവാറിലെ ഐസോലേഷൻ വാർഡിന്റെ പ്രവർത്തന ഉദ്ഘാടനം ഔപചാരികമായി നടന്നു.എം. വിൻസെന്റ് എം.എൽ.എയുടെ കോവളം നിയോജക മണ്ഡലത്തിന്റെ ആസ്തി വികസന ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായുപയോഗിച്ചാണ് പൂവാറിൽ ഐസൊലേഷൻ വാർഡ് നിർമ്മിച്ചിരിക്കുന്നത്.പ്രീ എൻജിനിയർഡ് സ്ട്രക്ച്ചർ ഉപയോഗിച്ചാണ് 2,400ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഐസോലേഷൻ വാർഡ്.പ്രവർത്തനം തുടങ്ങുന്നതനുസരിച്ച് ഇവിടെയ്ക്ക് ആവശ്യമായ സ്റ്റാഫിനെ നല്കുമെന്നാണ് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് അധികൃതർ പറയുന്നത്. അല്ലാത്ത സാഹചര്യങ്ങളിൽ ആവശ്യമെങ്കിൽ ആശുപത്രി വാർഡായും ഉപയോഗിക്കാൻ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.

        1956ലാണ് പൂവാറിൽ ആരോഗ്യകേന്ദ്രം പ്രവർത്തനമാരംഭിച്ചത്.66വർഷങ്ങൾ പിന്നിടുമ്പോഴും കിടത്തി ചികിത്സയ്ക്ക് 16കിടക്കകളുടെ സൗകര്യം മാത്രമാണ് ഇന്നുള്ളത്.കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തിയാൽ സ്ഥലപരിമിതി തടസമാകുന്നതായാണ് അധികൃതർ പറയുന്നത്.നിലവിലുള്ള 56സെന്റ് ഭൂമിയിലും നിറഞ്ഞുനില്ക്കുന്ന ചെറിയ കെട്ടിടങ്ങളാണ് ഇന്നുള്ളത്.ഇത് ആശുപത്രിക്കുള്ളിൽ നിന്നുതിരിയാൻ ഇടമില്ലാത്ത വിധം പരിമിതി സൃഷ്ടിക്കുന്നു.ആശുപത്രിയുടെ പ്രധാന കെട്ടിടങ്ങളിൽ നിന്ന് അകന്നുമാറിയാണ് ഇപ്പോഴത്തെ ഐസൊലേഷൻ വാർഡ്.അവിടേയ്ക്ക് ജീവനക്കാരെ പ്രത്യേകം വിന്യസിക്കാൻ കഴിയാത്തതിനാൽ വാർഡായി ഉപയോഗിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതായാണ് അധികൃതർ വ്യക്തമാക്കുന്നത്.

    10കിടക്കകളുള്ള പേഷ്യന്റ് കെയർ സോൺ,പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം,മരുന്ന് വിതരണ സ്റ്റോർ,ടൊയ്‌ലറ്റോടു കൂടിയ സ്റ്റാഫ്‌റൂം,ഡോക്ടേഴ്സ് റൂം,ഡ്രെസിംഗ് റൂം,നഴ്‌സസ് സ്റ്റേഷൻ,എമർജൻസി പ്രൊസീജർ റൂം,ടൊയ്‌ലറ്റ് ബ്ലോക്ക്,മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള റൂം,പാസേജ്,ആധുനിക ഉപകരണങ്ങളുൾപ്പടെയുള്ള സൗകര്യമുള്ള മുറികൾ എന്നിവ ഐസോലേഷൻ വാർഡിൽ സജ്ജീകരിച്ചിട്ടുണ്ട്.

        പൂവാർ ഫാമിലി ഹെൽത്ത് സെന്ററിന് 8ഡോക്ടർമാരാണ് വേണ്ടത്.എന്നാൽ 6ഡോക്ടർമാരെ ഇപ്പോഴുള്ളൂ. 4 പിഎസ്.സിയും, എൻ.ആർ.എച്ച്.എം വഴി 2നിയമനവും നൈറ്റ് ഡ്യൂട്ടിക്ക് ഒരു ഡോക്ടറാണ് സാധാരണ ഉണ്ടാവുക.ശനി,ഞായർ ദിവസങ്ങളിൽ രാത്രി ഡോക്ടറുടെ സേവനം ലഭ്യമല്ല.7നഴ്സുമാർ വേണ്ടിടത്ത് 5പേരും ക്ലീനിംഗ് സ്റ്റാഫ് 4വേണ്ടിടത്ത് 2പേരും മാത്രമാണുള്ളത്.
أحدث أقدم