കാപ്പ ചുമത്താനുള്ള ശുപാര്‍ശകള്‍ നിരസിച്ച് കലക്ടര്‍; തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം
തിരുവനന്തപുരം∙ കാപ്പ ചുമത്താനായി പൊലീസ് നല്കിയ ശുപാര്‍ശകളില്‍ 94 എണ്ണം കലക്ടര്‍ നിരസിച്ചതോടെ തിരുവനന്തപുരം നഗരത്തില്‍ ഗുണ്ടകള്‍ വിലസുന്നു. നിസാരകാരണങ്ങളും പൊലീസ് നടപടികളിലെ വീഴ്ചകളും പറഞ്ഞാണ് കലക്ടര്‍ ശുപാര്‍ശ തള്ളുന്നത്. ഇതോടെ ആ ഗുണ്ടകളിലുള്ള നിരീക്ഷണം പൊലീസും അവസാനിപ്പിക്കും. 33 ശുപാര്‍ശകള്‍ മാത്രമാണ് കാപ്പ ചുമത്തുന്നതിനായി കലക്ടര്‍ അനുവദിച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നു ഗുണ്ടാ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത തലസ്ഥാനത്ത് ഓംപ്രകാശിന്റെയും പുത്തന്‍പാലം രാജേഷിന്റെയും സംഘങ്ങള്‍ സജീവമാണ്.